-->
കുറവിലങ്ങാട്: ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചു കയറി ദമ്പതികള്‍ക്കും ആറു വയസുകാരനും ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് പരുക്ക്.
കോട്ടയം നീണ്ടൂര്‍ ഓണംതുരുത്ത് കുറുപ്പംപറമ്പില്‍ ചിത്രകാരനും ശില്‍പ്പിയുമായ കെ.കെ. സുരേഷ് കുമാര്‍(50), ഭാര്യ അമ്പിളി(44), ഇവരുടെ സുഹൃത്ത് കൊല്ലം വേണാട് നഗര്‍ പറശേരി തെക്കേതില്‍ സൂരജിന്റെ മകന്‍ അര്‍ജിത്ത്(6)എന്നിവരാണു മരിച്ചത്. സൂരജ്, ഭാര്യ സുഖി, മരിച്ച സുരേഷിന്റെ മകന്‍ ഗോകുല്‍ എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയിലുള്ളത്. ഇന്നലെ രാവിലെ 11.30-ന് എം.സി. റോഡില്‍ കുറവിലങ്ങാട് മോനിപ്പള്ളിയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി 800 കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
രണ്ടു കുട്ടികളടക്കം ആറുപേരാണ് കാറിലുണ്ടായിരുന്നത്. സുരേഷിന്റെ വീടിനടുത്ത് വാടകയ്‌ക്ക് താമസിക്കുകയാണ് കൊല്ലം വേണാട് നഗര്‍ പറശേരി തെക്കേതില്‍ സൂരജും കുടുംബവും. കുടുബസുഹൃത്തുക്കളായ ഇവരൊന്നിച്ച് ആലുവ തിരുവൈരാണിക്കുളം ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു. സുരേഷും അമ്പിളിയും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അര്‍ജിത്തിനെ രക്ഷിക്കാനായില്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കൂത്താട്ടുകുളത്തുനിന്ന് അഗ്നിരക്ഷാസേന എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ഗോകുല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൂരജും ഭാര്യയും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ച സുരേഷിനും അമ്പിളിക്കും ഗൗരി(അനിമേഷന്‍ വിദ്യാര്‍ഥിനി) എന്ന മകള്‍ കൂടിയുണ്ട്. സൂരജിന് ഒരു മകള്‍ കൂടിയുണ്ടായിരുന്നെങ്കിലും ഒമ്പതാംവയസില്‍ മരിച്ചു. കൈപ്പുഴ സെന്റ്‌് മാര്‍ഗരറ്റ് യു.പി. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അര്‍ജിത്ത്.