-->
കൊച്ചി: വിചാരണക്കോടതിയുടേതു സത്യത്തിനു നിരക്കാത്ത വിമര്‍ശനമെന്ന് അഡ്വ. ടി.ബി. മിനി. വിചാരണക്കോടതിക്കു മറുപടി കൊടുക്കാനില്ല. ഈ കേസിനോടുള്ള ആത്മാര്‍ഥത കാരണം ജൂനിയേഴ്‌സ് ഇരിക്കേണ്ട സമയത്തുപോലും കോടതിയില്‍ ഹാജരായിട്ടുണ്ട്. ദിലീപിന്റെ ആളുകള്‍ക്കു യൂട്യൂബ് ചാനലുകള്‍ വഴി ആക്രമിക്കാന്‍ അവസരം ഉണ്ടാക്കുന്നു. തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു വിമര്‍ശനമെന്നും ടി.ബി. മിനി പറഞ്ഞു.