Saturday, March 14, 2026 Last Updated 13 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

ലോക്‌ഭവന്‌ മുന്നില്‍ കോണ്‍ഗ്രസിന്റെ രാപകല്‍ സമരം

തിരുവനന്തപുരം: നിയമ നിര്‍മാണത്തിലൂടെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ അന്തഃസത്ത തകര്‍ത്ത മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചും തൊഴില്‍ അവകാശം സംരക്ഷിക്കുന്ന വിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ നിയമം പുനഃസ്‌ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടും നടത്തുന്ന സമരങ്ങളുടെ ഭാഗമായി ഇന്നും നാളെയും ലോക്‌ഭവനു മുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാപകല്‍ സമരം നടത്തുമെന്നു കെ.പി.സി.സി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു. ഇന്നു രാവിലെ 10 നു സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. സമരം ഉദ്‌ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിസന്റ്‌ സണ്ണി ജോസഫ്‌ എം.എല്‍.എ. അധ്യക്ഷത വഹിക്കും.

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW