Saturday, March 14, 2026 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

തോമസ്‌ കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂര്‍: കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത്‌ തോമസ്‌ കുതിരവട്ടം (80) അന്തരിച്ചു. സംസ്‌കാരം പിന്നീട്‌. അവിഭക്‌ത കേരള കോണ്‍ഗ്രസിന്റെ വര്‍ക്കിങ്‌ ചെയര്‍മാന്‍, ദീര്‍ഘകാലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1985-1991 കാലഘട്ടത്തില്‍ രാജ്യസഭാംഗമായിരുന്നു. ബോഫോഴ്‌സ്‌ ഇടപാടിനെക്കുറിച്ച്‌ അന്വേഷിച്ച സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റി അംഗമായിരുന്നു.
ഇതുള്‍പ്പെടെ പാര്‍ലമെന്റിന്റെ വിവിധ കമ്മിറ്റികളിലും അംഗമായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭമാനേജിങ്‌ കമ്മിറ്റി അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
ഭാര്യ: നരിയാപുരം മാടമ്പില്‍ പറമ്പില്‍ ലിസി തോമസ്‌. മക്കള്‍: ജൂണി കുതിരവട്ടം (കേരള കോണ്‍ഗ്രസ്‌ ഉന്നതാധികാരസമിതിയംഗം), റോണി തോമസ്‌, ആനി തോമസ്‌, ടോണി കുതിരവട്ടം (തിരുവന്‍വണ്ടൂര്‍ പഞ്ചായത്തംഗം). മരുമക്കള്‍: അഡ്വ.ഷീനാ ജൂണി, സഞ്‌ജയ്‌ എം.കൗള്‍ (എംഡി ആന്‍ഡ്‌ സിഇഒ. ഗിഫ്‌റ്റ്‌ സിറ്റി, ഗുജറാത്ത്‌), ജിഷ ടോണി. തിങ്കളാഴ്‌ച രാത്രി 8.30 ഓടെ കുടുംബ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏതാനും ദിവസം മുമ്പ്‌ വരെ പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി സജീവ രാഷ്ര്‌ടീയത്തില്‍ നിന്ന്‌ വിട്ട്‌ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW