Saturday, March 14, 2026 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

കരമനയില്‍നിന്ന്‌ കാണാതായ ബാലിക ഹൈദരാബാദില്‍

തിരുവനന്തപുരം: കരമനയില്‍നിന്ന്‌ കാണാതായ പെണ്‍കുട്ടി ഹൈദരാബാദിലുണ്ടെന്ന്‌ പോലീസ്‌. കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ്‌ 14 കാരിയായ വിദ്യാര്‍ഥിനിയെ കാണാതായത്‌. തുടര്‍ന്ന്‌ തമ്പാനൂര്‍ പൊലീസ്‌ അന്വേഷണം നടത്തിവരികയായിരുന്നു. സാമൂഹികമാധ്യമങ്ങളിലടക്കം കാണാതായ കുട്ടിയുടെ വിവരങ്ങള്‍ പോലീസ്‌ പങ്കുവച്ചിരുന്നു.
സ്‌കൂളില്‍ നിന്ന്‌ ടൂര്‍ പോകാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ പിണങ്ങിയാണ്‌ പെണ്‍കുട്ടി വീടുവിട്ടതെന്നാണ്‌ ലഭിക്കുന്ന വിവരം. പോലീസ്‌ അന്വേഷണത്തില്‍ പെണ്‍കുട്ടി തമ്പാനൂരില്‍ ഓട്ടോറിക്ഷയില്‍നിന്നും ഇറങ്ങുന്ന സിസി ടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട്‌ എവിടേക്കു പോയി എന്നത്‌ കണ്ടെത്താനായില്ല.
സാമൂഹികമാധ്യമത്തിലെ വിവരങ്ങള്‍ കണ്ട്‌ ഒരു സ്‌ത്രീയാണ്‌ പെണ്‍കുട്ടിയെ ഹൈദരാബാദില്‍വച്ച്‌ തിരിച്ചറിഞ്ഞത്‌. തുടര്‍ന്നു പോലീസുമായി ബന്ധപ്പെടുകയായിരുന്നു. നിലവില്‍ പോലീസ്‌ ഇടപെട്ട്‌ പെണ്‍കുട്ടിയെ ഹൈദരാബാദിലെ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. തിരുവനന്തപുരത്തുനിന്നു പോലീസും പെണ്‍കുട്ടിയുടെ ബന്ധുക്കളും ഹൈദരാബാദിലേക്ക്‌ യാത്ര തിരിച്ചു.

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW