-->
ഉപ്പുതറ: അയ്യപ്പന്‍കോവില്‍ പരപ്പ് പാതിരിയില്‍ ലിജോ - സിന്ദൂര ദമ്പതികളുടെ മകള്‍ സെറായ്‌ക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സുമനമ്പുകളുടെ സഹായം വേണം. മജ്‌ജയില്‍ ബാധിച്ചിരിക്കുന്ന സിവിയര്‍ അപ്ലാസ്‌റ്റിക് അനീമിയ എന്ന മാരക രോഗത്തിന് ചികിത്സയിലാണ് സെറ. ലക്ഷത്തില്‍ ഒരാള്‍ക്ക് വരാവുന്ന അപൂര്‍വ രോഗമാണിത്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ പരിശോധനയ്‌ക്ക് ശേഷം ഒരു മാസമായി വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടി ചികിത്സയിലാണ്. മജ്‌ജ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ മാത്രമാണ് സെറായുടെ ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗം. ശസ്‌ത്രക്രിയയ്‌ക്കും തുടര്‍ ചികിത്സയ്‌ക്കും വേണ്ടി 50 ലക്ഷത്തിലധികം രൂപ ചിലവാകും. നിര്‍ധനനമായ കുടുംബമാണ് ലിജോയുടേത്. ഭാരിച്ച ഈ തുകയെക്കുറിച്ച് ഇവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ല. ഇതുവരെ നല്ലൊരു തുക ചിലവായിട്ടുണ്ട്.
ഓരോ നിമിഷവും കുത്തിന്റെ ജീവന്‍ അപകടത്തിലേയ്‌ക്ക് നീങ്ങുകയാണെന്ന് ഡോകടര്‍മാര്‍ വിലയിരുന്നുന്നു. അടിയന്തരമായി ശസ്‌ത്രക്രിയ വേണമെന്ന് കഴിഞ്ഞദിവസം ഡോക്‌ടര്‍മാര്‍ നിഷ്‌ക്കര്‍ഷിക്കുകയും ചെയ്‌തു.
കുട്ടിയുടെ ചികിത്സയ്‌ക്കുവേണ്ടി പ്രാദേശികമായി രൂപവല്‍ക്കരിച്ച് കുട്ടിയുടെ പേരില്‍ ഗ്രാമീണ്‍ ബാങ്കിന്റെ ഉപ്പുതറ ശാഖയില്‍ അക്കൗണ്ടും തുറന്നു. ഇതുവരെ 21 ലക്ഷം രൂപ സമാഹരിച്ചു. ബാക്കി തുക കണ്ടെത്താന്‍ മേരികുളംപള്ളി വികാരി ഫാ. വര്‍ഗീസ് കുളമ്പള്ളി (രക്ഷാധികാരി), അയ്യപ്പന്‍ കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. തമ്പി (ചെയര്‍മാന്‍), അബി ഏബ്രഹാം പുതുമന (ജനറല്‍ കണ്‍വീനര്‍), ആലടി എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറി വി.ബി. വിനോദ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി വിപുലമായ കമ്മറ്റി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഒറ്റദിവസം കൊണ്ട് അയ്യപ്പന്‍ കോവില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും കയറി പണം സമാഹരിക്കും. കൂടാതെ വിവിധ സ്‌ഥലങ്ങളിലെ സുമനസുകളായ വ്യക്‌തികളുടേയും സ്‌ഥാപനങ്ങളുടേയും സഹായം തേടും.
സെറായുടെ ചികിത്സാ ധനസഹായത്തിനായി ഗ്രാമീണ്‍ ബാങ്കിന്റെ ഉപ്പുതറ ശാഖയിലെ അക്കൗണ്ട്- 40391101153813 ( ണ്ടഞ്ചങ്ക ങ്കഗ്നനു്ര ന്നന്തട്ടങ്ങ 0040391)