-->
കൊച്ചി: അറസ്‌റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ അയോഗ്യനാക്കുന്നതു സംബന്ധിച്ച് നിയമോപദേശം തേടുമെന്നു സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ പറയുമ്പോഴും, ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷമെങ്കിലും ശിക്ഷിക്കപ്പെട്ടാലേ എം.എല്‍.എ. സ്‌ഥാനം നഷ്‌ടമാകൂ. ആന്റണി രാജു എം.എല്‍.എ. അയോഗ്യനായത് തൊണ്ടിമുതല്‍ കേസില്‍ മൂന്നുവര്‍ഷം തടവുശിക്ഷ സുപ്രീം കോടതി ശരിവച്ചതോടെയാണ്.
കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയതിനാല്‍ രാഹുല്‍ ഇപ്പോള്‍ സ്വതന്ത്ര എം.എല്‍.എയാണ്. അതിനാല്‍, കൂറുമാറ്റനിരോധന നിയമം ബാധകമല്ല. ധാര്‍മികതയുടെ പേരില്‍ രാജിവയ്‌ക്കാം.അതേസമയം, ക്രിമിനല്‍ കേസായതിനാല്‍ രാഹുലിന് നിയമസഭാ സാമാജികന്റെ പരിരക്ഷ ലഭിക്കില്ല. ജാമ്യം കിട്ടിയാലേ പുറത്തിറങ്ങാനാകൂ.
ജെബി പോള്‍