Saturday, March 14, 2026 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.35 PM

ശുദ്ധിക്രിയകള്‍ക്ക്‌ ഇന്നു തുടക്കം

ശബരിമല: മകരവിളക്കിനു മുന്നോടിയായുള്ള ശുദ്ധിക്രീയകള്‍ ഇന്നാരംഭിക്കും. വൈകിട്ടു പ്രാസാദ ശുദ്ധിക്രീയകളും നാളെ രാവിലെ ബിംബ ശുദ്ധിക്രിയകളും നടക്കും. പ്രാസാദശുദ്ധിക്രീയകളുടെ ഭാഗമായി ഗണപതി പൂജ, അസ്‌ത്ര കലശപൂജ, രക്ഷോഹ്ന ഹോമം, വാസ്‌തു ഹോമം, വാസ്‌തുകലശം, വാസ്‌തു ബലി, വാസ്‌തുകലശാഭിഷേകം, വാസ്‌തു പുണ്യാഹം, അത്താഴപൂജ എന്നിവ നടക്കും.
ബിംബ ശുദ്ധിക്രീയകളുടെ ഭാഗമായി ചതുര്‍ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, കലശം തുടങ്ങിയവ നടത്തും. ബിംബശുദ്ധി കലശ അഭിഷേകത്തോട്‌ കൂടിയുള്ള പൂജയ്‌ക്ക്‌ ശേഷം നെയ്യഭി ഷേകം നടക്കും.
സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്കു കടക്കുന്ന 14 ന്‌ ഉച്ചകഴിഞ്ഞ്‌ 3.8നാണ്‌ സംക്രമാഭിഷേകം. ഉച്ചയ്‌ക്ക്‌ 2.45 ന്‌ തുറക്കുന്ന നട രാത്രി 11 ന്‌ മാത്രമെ അടയ്‌ക്കുകയുള്ളൂ. വൈകിട്ട്‌ മൂന്നിന്‌ സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടേയും മേല്‍ശാന്തി ഇ.ഡി. പ്രസാദ്‌ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വ ത്തിലാണ്‌ മകര സംക്രമപൂജ നടക്കുക. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍വശം കൊടുത്തയയ്‌ക്കുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ്‌ ഈ സമയം അഭിഷേകം ചെയ്യുക. പന്തളം കൊട്ടാരത്തില്‍ നിന്നും കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട്‌ 6.40 ന്‌ ദീപാരാധന നടക്കും ഈ സമയം ആകാശനീലിമയില്‍ മകര നക്ഷത്രം മിഴി തുറക്കും. കിഴക്ക്‌ പൊന്നമ്പലമേ ട്ടില്‍ മകരജ്യോതിയും തെളിയും.
18 ന്‌ നെയ്യഭിഷേകത്തിന്‌ ശേഷം പന്തളം കൊട്ടാരം വക കളഭത്തോടെ ഈ മകരവിളക്ക്‌ തീര്‍ത്ഥാടന കാലത്തെ അഭിഷേകം പൂര്‍ത്തിയാകും. 20 ന്‌ രാവിലെ പന്തളം രാജ പ്രതിനിധിയുടെ ദര്‍ശനത്തോടെ നടയടയ്‌ക്കും.

Ads by Google
Sunday 11 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW