Saturday, March 14, 2026 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.35 PM

ശരണാരവനിറവില്‍ എരുമേലി പേട്ടതുള്ളല്‍

എരുമേലി: സാഹോദര്യത്തിലൂടെ എരുമേലിയെ വിശ്വപ്രസിദ്ധമാക്കി പേട്ട തുള്ളല്‍. 'അയ്യപ്പന്റെ മാതൃസ്‌ഥാനിയരായ അമ്പലപ്പുഴ സംഘത്തിന്റെതായിരുന്നു ആദ്യ പേട്ട. അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയ തിടമ്പ്‌ എരുമേലി അമ്പലത്തിലും പൂജിച്ച്‌ ആകാശത്തു പ്രത്യക്ഷമായ ശ്രീകൃഷ്‌ണ പരുന്തിനെ കണ്ട്‌ കൊച്ചമ്പലത്തില്‍ നിന്നും പന്ത്രണ്ട്‌ മണിയോടെ പേട്ട തുള്ളല്‍ ആരംഭിച്ചു. എന്‍. ഗോപാലകൃഷ്‌ണന്‍ സമൂഹ പെരിയോനായ അമ്പലപ്പുഴ സംഘം താള മേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊച്ചമ്പലത്തില്‍ നിന്നും നേരെ എതിര്‍വശത്തയുള്ള വാവര്‌ പള്ളിയിലേക്കാണ്‌ പോയത്‌. പള്ളി ഭാരവാഹികള്‍ പുഷ്‌പ വൃഷ്‌ട്‌ടിയോടെ പള്ളിയിലേക്ക്‌ സ്വീകരിച്ചു. ജമാഅത്ത്‌ പ്രസിഡന്റ്‌ നാസര്‍ പനച്ചി, സെക്രട്ടറി മിതുലാജ്‌ എന്നിവരുടെ നേതൃത്വത്തില്‍ സമൂഹ പേരിയോനെയും ഗുരു സ്വാമിമാരെയും സ്വീകരിച്ചു പള്ളിയിലേക്കാനായിച്ചു. പിന്നീട്‌ സംഘം പള്ളിക്ക്‌ വലം വച്ച്‌ വാവരുടെ പ്രതിനിധി താഴത്ത്‌ വീട്ടില്‍ ആസാദുമായാണ്‌ പള്ളിയില്‍ നിന്നും വലിയമ്പലത്തിലേക്ക്‌ നീങ്ങിയത്‌.
അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ വലിയമ്പലത്തില്‍ സമാപിച്ചശേഷമാണ്‌ അയ്യപ്പന്റെ പിതൃ സ്‌ഥാനീയരായ ആലങ്ങാട്ട്‌ സംഘത്തിന്റെ പേട്ട കൊച്ചമ്പലത്തില്‍ നിന്നും ആരംഭിച്ചത്‌. നീലാകാശത്ത്‌ തെളിഞ്ഞ വെള്ളിനക്ഷത്രം കണ്ടാണ്‌ കൊച്ചമ്പലത്തില്‍ നിന്നും പേട്ട തുള്ളല്‍ ആരംഭിച്ചത്‌. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരും പോയി എന്ന വിശ്വാസത്താല്‍ വാവര്‌ പള്ളിയില്‍ കയറാതെയാണ്‌ ആലങ്ങാട്ട്‌ സംഘം വലിയമ്പലത്തിലേക്ക്‌ നീങ്ങിയത്‌. അമ്പലപ്പുഴ - ആലങ്ങാട്ട്‌ പേട്ട തുള്ളലുകള്‍ക്ക്‌ ആന്റോ ആന്റണി എം.പി, സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, തുടങ്ങി മറ്റു ജനപ്രതിനിധികളും, ദേവസ്വം ഉദ്യോഗസ്‌ഥ വൃന്ദങ്ങളും സ്വീകരണം നല്‍കി.

Ads by Google
Sunday 11 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW