Saturday, March 14, 2026 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.35 PM

രാഹുലിന്റെ കസ്‌റ്റഡിയില്‍ ചട്ടലംഘനമെന്ന്‌ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുതുതായി എടുത്ത മൂന്നാമത്തെ കേസിലെ പോലീസിന്റെ രഹസ്യനടപടികളില്‍ ചട്ട ലംഘനമുണ്ടെന്നു സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷനില്‍ പരാതി. ' കേസില്‍ ആരോപണവിധേയനു തന്റെ ഭാഗം വ്യക്‌തമാക്കാന്‍ അവസരം നല്‍കുന്നതിന്‌ മുമ്പ്‌ രഹസ്യ അറസ്‌റ്റ്‌ നടത്തി.
മൂന്നാമത്‌ എടുത്ത കേസിലെ പരാതി വിദേശത്ത്‌ നിന്ന്‌ ആഭ്യന്തര വകുപ്പിന്‌ ഇമെയില്‍ മുഖേന ലഭിച്ചതാണ്‌. പരാതിക്കാരിയെ അറിയാമോയെന്ന്‌ കൂടി ആരോപണ വിധേയനോട്‌ പോലീസ്‌ അന്വേഷിക്കുന്നതിന്‌ മുമ്പ്‌ രഹസ്യ അറസ്‌റ്റ്‌ നടത്തി. പരാതിക്കാരിയെ പോലീസ്‌ ഇതുവരെ നേരിട്ട്‌ കണ്ടിട്ടില്ല. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള ലൈംഗിക പ്രവൃത്തികള്‍ പിന്നീട്‌ പരാതിയായി മാറുമ്പോള്‍ ഇരു വിഭാഗത്തിനും തങ്ങളുടെ ഭാഗം വ്യക്‌തമാക്കാന്‍ അവസരവും പരാതിയില്‍ പ്രാഥമിക അന്വേഷണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്‌.
പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ അറിയാന്‍ ആരോപണ വിധേയന്‌ അവകാശമുണ്ട്‌.'-പരാതിയില്‍ പറയുന്നു. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിങ്‌ ആണ്‌ ഇത്‌ സംബന്ധിച്ച്‌ പരാതി നല്‍കിയത്‌.

Ads by Google
Sunday 11 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW