Saturday, March 14, 2026 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.35 PM

തന്ത്രിയുടെ അറസ്‌റ്റ്‌ രാഷ്‌ട്രീയ പ്രേരിതം: വിശ്വഹിന്ദു പരിഷത്ത്‌

തിരുവനന്തപുരം: തിരക്കു പിടിച്ച്‌ തന്ത്രിയെ അറസ്‌റ്റ്‌ ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം (എസ്‌.ഐ.ടി) തയ്യാറായതിന്റെ പിന്നില്‍ രാഷ്‌ട്രീയ ഭീഷണി എന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ആരോപിച്ചു. ഹൈക്കോടതിയില്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശബരിമലയിലെ മോഷണത്തില്‍ പ്രത്യക്ഷ പങ്കാളിത്തം ആരോപിച്ചിട്ടില്ലാത്ത വ്യക്‌തിയാണ്‌ തന്ത്രി, എന്നാല്‍ വളരെ പെട്ടെന്ന്‌ തന്ത്രിയെ അറസ്‌റ്റ്‌ ചെയ്യാന്‍ അന്വേഷണസംഘം തീരുമാനമെടുത്തതിന്‌ പിന്നില്‍ സര്‍ക്കാരിന്റെ താല്‌പര്യമാണ്‌ എന്ന്‌ വ്യക്‌തമാണ്‌.
എന്‍ഫോഴെ്‌സ്‌മന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) ശബരിമല സ്വര്‍ണ മോഷണ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതിന്റെ തൊട്ടടുത്ത ദിവസം തന്നെ തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തത്‌ ദുരൂഹമായ നടപടിയാണ്‌. സുപ്രീം കോടതി പോലും കുറ്റവാളിയാണ്‌ എന്ന്‌ സൂചിപ്പിച്ച ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം ശങ്കര്‍ദാസിനെയൊ ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ പ്രശാന്തിനെയോ അറസ്‌റ്റ്‌ ചെയ്യുന്നതിന്‌ യാതൊരു താല്‍പര്യവും കാണിക്കാത്ത എസ്‌.ഐ.ടി ഇപ്പോള്‍ എടുത്ത നടപടി പൊതുസമൂഹത്തിന്‌ വിശ്വസിക്കാന്‍ സാധിക്കാത്ത ഒന്നാണ്‌.
കുറ്റം ചെയ്‌തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം അത്‌ തന്ത്രി ആയാലും എന്ന്‌ തന്നെയാണ്‌ വിശ്വ ഹിന്ദു പരിഷത്ത്‌ ആഗ്രഹിക്കുന്നത്‌. നിയമം അതിന്റെ വഴിക്ക്‌ കൂടി പോകണം. എന്നാല്‍, തന്ത്രിയുടെ അറസ്‌റ്റോടെ അന്വേഷണം അവസാനിപ്പിച്ച്‌ തിരക്കുപിടിച്ച്‌ കുറ്റപത്രം സമര്‍പ്പിക്കുക എന്നുള്ളത്‌ ഇടതുപക്ഷ സര്‍ക്കാരിന്‌ നിയമസഭാ തെരഞ്ഞെടുപ്പിന്‌ കളമൊരുക്കി കൊടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌.ഹൈക്കോടതി പോലും ശബരിമല മോഷണത്തിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി. സോണിയ ഗാന്ധി, കേരളത്തിലെ കോണ്‍ഗ്രസ്‌ എം.പിമാര്‍,തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങിയ സംസ്‌ഥാനങ്ങളിലെ ഇന്ത്യാ മുന്നണിയുടെ നേതാക്കന്മാരും ശബരിമല കൊള്ളയുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുള്ളവരാണ്‌. ഇവരിലേക്ക്‌ അന്വേഷണം എത്തരുത്‌ എന്ന്‌ പലരും ആഗ്രഹിക്കുന്നുണ്ട്‌.

Ads by Google
Sunday 11 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW