Saturday, March 14, 2026 Last Updated 9 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 04.31 PM

അമ്മയ്‌ക്കൊപ്പമുളള മനോഹര ചിത്രവുമായി നൈസ ദേവ്ഗണ്‍; ഏറ്റെടുത്ത് ആരാധകര്‍

fans, new
photo-www.instagram.com/nysa_devgen/

ബോളിവുഡ് നടി കജോളിന്റെ മകള്‍ നൈസ ദേവ്ഗണ്‍ പങ്കുവച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കജോളിനൊപ്പമുളള ചിത്രമാണ് നൈസ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഇരുവരും അതീവ സുന്ദരികളായാണ് കാണപ്പെടുന്നത്.

നിമിഷ നേരം കൊണ്ടാണ് ഇരുവരുടെയും ചിത്രം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. ' ഇത് അമ്മയും മകളുമാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല, സഹോദരിമാരെ പോലുണ്ട്' എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ബോളിവുഡ് താരദമ്പതികളായ കാജോളിന്റെയും അജയ് ദേവ്ഗണിന്റെയും മൂത്ത കുട്ടിയാണ് നൈസ ദേവ്ഗണ്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉന്നത വിദ്യാഭ്യാസം തുടരുകയാണ് നൈസ. യുഗ് എന്നൊരു സഹോദരന്‍ കൂടെ നൈസയ്ക്കുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW