Saturday, March 14, 2026 Last Updated 7 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 04.15 PM

നടനും ഗായകനും റിയാലിറ്റി ഷോ ജേതാവുമായ പ്രശാന്ത് തമാങ് അന്തരിച്ചു

dies

നടനും ഗായകനും റിയാലിറ്റി ഷോ ജേതാവുമായ പ്രശാന്ത് തമാങ് ( 43) അന്തരിച്ചു. ഞായറാഴ്ച ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. സ്‌ട്രോക്ക് ആണ് മരണകാരണം.

2007-ലെ ഇന്ത്യന്‍ ഐഡല്‍ മൂന്നാം സീസണ്‍ ജേതാവാണ് ഡാര്‍ജിലിങ് സ്വദേശിയായ പ്രശാന്ത്. കൊല്‍ക്കത്ത പോലീസില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന സമയം പോലീസ് ഓര്‍ക്കസ്ട്രയില്‍ പ്രവര്‍ത്തിച്ചാണ് സംഗീതലോകത്ത് സജീവമാകുന്നത്.

റിയാലിറ്റി ഷോ വഴി ദേശീയശ്രദ്ധ നേടിയ പ്രശാന്തിന്റെ ആദ്യ ആല്‍ബമായ ' ധന്യവാദ്' വലിയ ഹിറ്റായിരുന്നു. പിന്നാലെ, വിദേശത്തടക്കം സംഗീത പരിപാടികളില്‍ സ്ഥിരം സാന്നിധ്യമായി.

2010-ല്‍ ' ഗോര്‍ഘ പള്‍ട്ടാന്‍' എന്ന നേപ്പാളി ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ വേഷമിട്ട പ്രശാന്ത് ടിവി ഷോകളിലും സാന്നിധ്യമായി. ' പാതാള്‍ ലോക് സീസണ്‍ 2'-ല്‍ ഡാനിയല്‍ ലീച്ചോ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW