Sunday, March 15, 2026 Last Updated 46 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 02.48 PM

മാറനല്ലൂരിൽ 15 പവൻ മോഷ്ടിച്ച കള്ളൻ പത്ത് പവൻ മറന്നുവെച്ചു

kitchen

തിരുവനന്തപുരം: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ അവിടെവെച്ച്‌ മറന്നു. പിൻവാതിൽ വഴി രക്ഷപ്പെടുന്നതിനിടെ അടുക്കളയിലാണ് കള്ളൻ സ്വണ്ണം മറന്നുവെച്ചത്. മാറനല്ലൂരിലാണ് സംഭവം.

ഊരൂട്ടമ്പലം ഗോവിന്ദമംഗലം കട്ടറക്കുഴി നന്ദാവനത്തിൽ വർക്‌ഷോപ്പ് ജീവനക്കാരൻ പ്രതാപചന്ദ്രൻനായരുടെ വീട്ടിലാണ് മോഷണം നടന്നത്. മക്കൾ പഠിക്കുന്ന സ്കൂളിലെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് മോഷണം നടന്നത്. തിരികെ രാത്രി 9 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പിൻവാതിൽ തുറന്നു കിടക്കുന്നത് കണ്ടു. മോഷണം നടന്നതായി സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണവും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടതായി മനസിലായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW