Sunday, March 15, 2026 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 10 Jan 2026 11.35 PM

ജസ്‌റ്റിസ്‌ ഷോമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി സത്യപ്രതിജ്‌ഞ ചെയ്‌തു

uploads/news/2026/01/820101/k3.jpg

തിരുവനന്തപുരം: ജസ്‌റ്റിസ്‌ ഷോമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി സത്യപ്രതിജ്‌ഞ ചെയ്‌തു. ലോക്‌ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്‌ അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി. രാജീവ്‌, സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍, വി.കെ. പ്രശാന്ത്‌ എം.എല്‍.എ, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്‌, ചീഫ്‌ സെക്രട്ടറി എ. ജയതിലക്‌, ഡി.ജി.പി. റവാഡ ചന്ദ്രശേഖര്‍, കേരള ഹൈക്കോടതി ജഡ്‌ജിമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ദേവന്‍ രാമചന്ദ്രന്‍, അനില്‍ കെ. നരേന്ദ്രന്‍, ശുശ്രുത്‌ എ. ധര്‍മാധികാരി, കെ. ബാബു, കേരള ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍, സുപ്രീം കോടതി മുന്‍ ജഡ്‌ജി ഇന്ദിര ബാനര്‍ജി, വൈസ്‌ ചാന്‍സലര്‍മാരായ മോഹന്‍ കുന്നുമ്മല്‍, സജി ഗോപിനാഥ്‌, സിസ തോമസ്‌, അഡ്വക്കറ്റ്‌ ജനറല്‍ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്‌, ഉന്നത ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW