-->
കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയില്‍ ചാരി മന്ത്രി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അത് എസ്.ഐ.ടി. ശ്രദ്ധിക്കണമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തന്ത്രിയെ കുടുക്കി എന്ന വാദത്തില്‍ ഇപ്പോള്‍ മറുപടി പറയാനില്ല. പോലീസ് അന്വേഷണത്തിലും കോടതിയുടെ നീരക്ഷണത്തിലും ഉള്ള കേസായതിനാലാണ് ഈ നിലപാട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തുടക്കം മുതല്‍ ഇതുവരെ ബി.ജെ.പി. മൗനത്തിലായിരുന്നുവെന്നും അത് ആരെ സഹായിക്കാനായിരുന്നുവെന്നും വേണുഗോപാല്‍ ചോദിച്ചു.