Sunday, March 15, 2026 Last Updated 31 Min 3 Sec ago English Edition
Todays E paper
Ads by Google
ഉണ്ണി വി.ജെ. നായര്‍
Saturday 10 Jan 2026 11.34 PM

മോഹന്‍ ശങ്കറെ കൊല്ലത്ത്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയാക്കാന്‍ നീക്കം; സി.പി.എം.- വെള്ളാപ്പള്ളി കൂട്ടുകെട്ടിനെ പ്രതിരോധിക്കാന്‍ എസ്‌.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ്

സി.പി.എമ്മിന്റെ വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ട്‌ യു.ഡി.എഫിനെ ഭയപ്പെടുത്തുന്നു. ഇത്‌ പ്രതിരോധിക്കാനാണ്‌ ഈഴവ, നായര്‍ സമുദായത്തിന്‌ ഭൂരിപക്ഷമുള്ള കൊല്ലം മണ്ഡലത്തില്‍ മോഹന്‍ ശങ്കറെ കൊണ്ടുവരാന്‍ ആലോചിക്കുന്നത്‌.
uploads/news/2026/01/820090/Mohan-Sankar.jpg

കൊല്ലം: മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ നീക്കം. എസ്‌.എന്‍.ഡി.പി. യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റുകൂടിയായ അദ്ദേഹം മത്സരിച്ചാല്‍ സി.പി.എം.-വെള്ളാപ്പള്ളി കൂട്ടുകെട്ടിനെ പ്രതിരോധിച്ചു വിജയം നേടാമെന്ന പ്രതീക്ഷയാണ്‌ ഇതിന്‌ പിന്നില്‍. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു യു.ഡി.എഫ്‌. നീക്കം.

കഴിഞ്ഞ തവണ ഒരുപാട്‌ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ട്‌ കൂടി കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി അഡ്വ.ബിന്ദുകൃഷ്‌ണയ്‌ക്ക്‌ വിജയിക്കാനായില്ല. ഇത്തവണ കൊല്ലം കോര്‍പറേഷറിയില്‍ അട്ടിമറി വിജയം നേടി യു.ഡി.എഫ്‌. കരുത്ത്‌ കാട്ടി. പക്ഷേ, സി.പി.എമ്മിന്റെ വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ട്‌ യു.ഡി.എഫിനെ ഭയപ്പെടുത്തുന്നു. ഇത്‌ പ്രതിരോധിക്കാനാണ്‌ ഈഴവ, നായര്‍ സമുദായത്തിന്‌ ഭൂരിപക്ഷമുള്ള കൊല്ലം മണ്ഡലത്തില്‍ മോഹന്‍ ശങ്കറെ കൊണ്ടുവരാന്‍ ആലോചിക്കുന്നത്‌.

ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രങ്ങള്‍ സി.പി.എം. ആരംഭിച്ച്‌ കഴിഞ്ഞു. നായര്‍, ഈഴവ സമുദായങ്ങളില്‍ നിന്നുള്ള പരമാവധി വോട്ടുകള്‍ സമാഹരിക്കാന്‍ സമുദായ സ്‌ഥാനാര്‍ഥികളെ നിര്‍ത്താനാണു നീക്കം. നായര്‍, ഈഴവ വോട്ടുകള്‍ക്ക്‌ സ്വാധീനമുള്ള കൊല്ലം, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ വ്യാപകമായി നായര്‍, ഈഴവ വോട്ടുകള്‍ നഷ്‌ടമായത്‌ ഗൗരവത്തോടെയാണ്‌ പാര്‍ട്ടി കാണുന്നത്‌. സി.പി.എമ്മിന്‌ കാലാകാലമായി ലഭിച്ചുകൊണ്ടിരുന്ന സമുദായ വോട്ടുകള്‍ യു.ഡി.എഫിന്‌ പുറമേ ബി.ജെ.പിയിലേക്കും പോയിട്ടുണ്ടെന്ന തിരിച്ചറിവില്‍ ശക്‌തരായ സ്‌ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ്‌ തീരുമാനം. കൊല്ലം മണ്ഡലം യു.ഡി.എഫ്‌. നേടുമെന്ന പേടിയില്‍ മന്ത്രി കെ.എന്‍. ബാലഗോപാലിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്‌.

കെ.പി.സി.സി. മുന്‍ വൈസ്‌പ്രസിഡന്റ്‌ കൂടിയായ മോഹന്‍ ശങ്കറെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌.എന്‍.ഡി.പി. കൊല്ലം യൂണിയന്‍ വനിതാ സംഘവും രംഗത്തുവന്നിട്ടുണ്ട്‌. കൊല്ലത്തിന്റെ സാമൂഹിക, സാമുദായിക, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തെ നിയമസഭയില്‍ എത്തിക്കേണ്ടത്‌ കോണ്‍ഗ്രസിന്റെ കടമയാണെന്നാണ്‌ അവര്‍ പറയുന്നത്‌.

ഉണ്ണി വി.ജെ. നായര്‍

Ads by Google
ഉണ്ണി വി.ജെ. നായര്‍
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW