Saturday, March 14, 2026 Last Updated 7 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 03.33 PM

കിന്റർഗാർട്ടൻ ബാസ്കറ്റ്ബോൾ പെർഫോമൻസിനിടെ വഴുതിപ്പോയ ബോള്‍; പതറാതെ പ്രകടനം തുടര്‍ന്ന കുട്ടി; കൂട്ടുകാരനെ തന്ത്രപൂര്‍വ്വം സഹായിച്ച് സഹപാഠി; കുരുന്നുകൾക്ക് സല്യൂട്ടുമായി കാഴ്ചക്കാർ

uploads/news/2026/01/820036/1000679877.jpg
Kid help his friend to catch the basketball again (Image Source: Instagram)

വളരെ നിഷ്കളങ്കമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് കുട്ടികൾ. അവർക്കിടയിൽ മത്സരങ്ങൾ കുറവാണ്, താൻ തോറ്റാലും കൂട്ടത്തിലുള്ള ആൾ ജയിച്ചാൽ അവർ സന്തോഷത്തോടെ കൈയടിക്കും. മറ്റൊരാൾക്ക്‌ ഒരു പ്രശ്നം വന്നാൽ തോൽപ്പിക്കാൻ നോക്കാതെ അവർ സഹായിക്കും.
ഇപ്പോഴിതാ അത്തരത്തിൽ കാഴ്ച്ചക്കാരുടെ ഹൃദയം കവരുകയാണ് ഈ കുരുന്നുകൾ. ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഡോങ്‌ഗുവാൻ സിറ്റിയിൽ നടന്ന ഒരു കിന്റർഗാർട്ടൻ ബാസ്കറ്റ്‌ബോൾ പ്രകടനത്തിനിടെയാണ്‌ ഈ സംഭവം നടക്കുന്നത്. ബാസ്കറ്റ്‌ബോൾ പ്രകടനം ചെയ്യുന്ന ഒരു കൊച്ചുകുട്ടിയുടെ കൈകളിൽ നിന്ന് ഒരു പന്ത് വഴുതിവീണ് ഉരുണ്ട് പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
⁣എന്നാൽ മറ്റുള്ളവർക്ക് പന്തുണ്ടല്ലോ, തനിക്ക് ഇല്ലല്ലോ എന്ന് കരുതി പരിഭ്രാന്തരാകുന്നതിനുപകരം, ആ ശാന്തനായി പ്രകടനം തുടർന്നു. ഫോർമേഷൻ മാറിയപ്പോൾ, മുൻ നിരയിലെ ഒരു കുട്ടി, ബാസ്കറ്റ്‌ബോൾ നഷ്ടമായ തന്റെ സഹപാഠിയുടെ അടുത്തേക്ക് പന്ത് സുഗമമായി തട്ടി നൽകി. ആ സമയം ആ കുട്ടിയത് കൃത്യമായി പിടിച്ച് പ്രകടനം പൂർത്തിയാക്കി. മത്സരങ്ങൾ ഇല്ലാത്ത ഈ ടീം വർക്കിന്റെ മികച്ച പ്രകടനത്തിന് നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്.

Ads by Google
Saturday 10 Jan 2026 03.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW