Saturday, March 14, 2026 Last Updated 30 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.11 AM

വേദികള്‍ക്ക്‌ പൂക്കളുടെ പേര്‌; താമര ഒഴിവാക്കിയതില്‍ വിവാദം

തൃശൂര്‍: സംസ്‌ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക്‌ പേരിട്ടതില്‍ രാഷ്‌ട്രീയ വിവാദം.
പൂക്കളുടെ പേരുകളാണ്‌ കലോത്സവ വേദികള്‍ക്ക്‌ നല്‍കിയത്‌. എന്നാല്‍ ഇതില്‍നിന്ന്‌ 'താമര'യെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തി. തൃശൂര്‍ ടൗണ്‍ഹാളില്‍ കലോത്സവ അവലോകനയോഗം നടക്കുന്നതിനിടെയാണ്‌ പ്രതിഷേധം അരങ്ങേറിയത്‌.
കലോത്സവത്തിന്റെ 25 വേദികള്‍ക്കും വിവിധയിനം സുഗന്ധ പുഷ്‌പങ്ങളുടെ പേരുകളാണ്‌ നല്‍കിയത്‌. എന്നാല്‍, ഇതില്‍ ദേശീയപുഷ്‌പമായ താമരയെ ഒഴിവാക്കിയതാണ്‌ പ്രതിഷേധത്തിനു കാരണം. യോഗത്തില്‍ പങ്കെടുത്ത വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക്‌ താമരപ്പൂ നല്‍കി പ്രതിഷേധിക്കാനായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമം. താമരപ്പൂക്കളുമായി ടൗണ്‍ഹാളിലേക്ക്‌ കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ്‌ തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ടൗണ്‍ഹാളിന്‌ മുന്നില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു.
വിവാദങ്ങള്‍ ഉയര്‍ന്ന പശ്‌ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. ഇതില്‍ യാതൊരുവിധ നിക്ഷിപ്‌ത താല്‍പ്പര്യവുമില്ലെന്ന്‌ മന്ത്രി പറഞ്ഞു. ഇതിനുമുമ്പ്‌ തൃശൂരില്‍ കലോത്സവം നടന്നപ്പോഴും വേദികള്‍ക്ക്‌ പൂക്കളുടെ പേരാണ്‌ നല്‍കിയിരുന്നത്‌. അന്നും പട്ടികയില്‍ താമര ഉണ്ടായിരുന്നില്ല. താമര ഒരു ദേശീയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ ചിഹ്‌നമായതിനാല്‍, അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ്‌ ഇത്തവണയും ആ പേര്‌ നല്‍കാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 10 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW