Monday, March 16, 2026 Last Updated 15 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 03.44 PM

കമ്മീഷണർ ഓഫീസിനു മുന്നിൽ നിന്നും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍

office

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. മുടവൻമുകൾ സ്വദേശി അമൽ സുരേഷാണ് പൊലീസിൻ്റെ പിടിയിലായത്. നേരത്തെയും അമലിനെ മോഷണക്കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ബൈക്ക് മോഷണം പോയത്.

ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരന്റെ ബൈക്കാണ് പരാതി നൽകാൻ എത്തിയ പ്രതി അടിച്ചുമാറ്റിയത്. ഇന്നലെ രാത്രിയോടെ തന്നെ പ്രതിയെ പോലീസ് പിടികൂടി.മുടവൻമുകൾ സ്വദേശി അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം കമ്മീഷൻ ഓഫീസിൽ പരാതി നൽകാൻ എത്തിയതിനു ശേഷം തിരികെ പോകുമ്പോഴായിരുന്നു അമൽ ബൈക്കുമായി കടന്നു കളഞ്ഞത്. ബൈക്കിൽ താക്കോൽ ഉണ്ടായിരുന്നതിനാൽ പ്രതിക്ക് മോഷണം എളുപ്പമാക്കി.

സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പൊലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ തന്നെ മാനവിയം വീഥിയിൽ നിന്ന് അമലിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അമൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW