Monday, March 16, 2026 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 01.20 PM

സംസ്ഥാനത്ത് സൈബർ തട്ടിപ്പിന് അറുതിയില്ല; കൊച്ചി സ്വദേശികൾക്ക് 3 കോടിയോളം രൂപ നഷ്ടമായി

crore

കേരളത്തിൽ സൈബർ തട്ടിപ്പിന് അറുതിയില്ല. കൊച്ചിയിൽ ഒരാഴ്ചയ്ക്കിടെ വ്യാജ ട്രേഡിങ് ആപ്പിലൂടെ നഷ്ടമായത് 3 കോടിയോളം രൂപ. പരിവാഹൻ ആപ്പിന്റെ മറവിലും തട്ടിപ്പ് വ്യാപകമാണെന്ന് കണക്കുകൾ പറയുന്നു.

ഓൺലൈൻ തട്ടിപ്പിൽ മലയാളികൾ ഇനിയും പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞ തവണ 100 കോടിയോളമാണ് കേരളത്തിൽ നിന്ന് മാത്രം സൈബർ കൊള്ളക്കാർ കവർന്നത്. ഈ വർഷം 9 ദിവസം പിന്നിട്ടപ്പോഴേക്കും 4 കോടിയോളമായി നഷ്ട കണക്ക്. വ്യാജ ട്രേഡിങ് ആപ്പ്, വെർച്വൽ അറസ്റ്റ്, പരിവാഹൻ തട്ടിപ്പ് വഴിയാണ് സൈബർ കൊള്ളക്കാരുടെ ഓപ്പറേഷൻ.

വെർച്വൽ അറസ്റ്റിന് ഇരയാകുന്നത് ഉന്നത വിദ്യാഭ്യാസം ഉള്ളവരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന സൈബർ തട്ടിപ്പ് കേസുകളുടെ വേരുകൾ കേരളത്തിലുമുണ്ട്. ഇവിടുത്തെ ചില ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പ് പണം എത്തുന്നത്. സമഗ്രമായ ബോധവത്കരണ പരിപാടികൾ സൈബർ പോലീസ് ആഹ്വാനം ചെയ്യുന്നുണ്ട്. അതിനുമപ്പുറം ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW