Monday, March 16, 2026 Last Updated 42 Min 17 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 08 Jan 2026 11.32 PM

സിനഡിനിടെ സഭാ ആസ്‌ഥാനത്ത്‌ സതീശന്റെ അപ്രതീക്ഷിത സന്ദര്‍ശനം

uploads/news/2026/01/819770/k6.jpg

കൊച്ചി: സിറോ മലബാര്‍സഭാ സിനഡ്‌ സമ്മേളനം പുരോഗമിക്കുന്നതിനിടെ സഭാ ആസ്‌ഥാനത്ത്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ അപ്രതീക്ഷിത സന്ദര്‍ശനം. പൈലറ്റ്‌ വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കി ബുധനാഴ്‌ച രാത്രിയാണ്‌ സതീശന്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിലെത്തിയത്‌.

മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെയുള്ള സഭാനേതാക്കളുമായി ഒരു മണിക്കൂറിലധികം കൂടിക്കാഴ്‌ച നടത്തി. അത്താഴവിരുന്നിലും പങ്കെടുത്താണ്‌ പ്രതിപക്ഷ നേതാവ്‌ മടങ്ങിയത്‌. സിനഡ്‌ നടക്കുന്ന വേളയില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ പ്രവേശനം നല്‍കുന്നത്‌ പതിവില്ല.

സഭാനേതൃത്വം പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചു വരുത്തിയതല്ല എന്നാണ്‌ സൂചന. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ, ക്രൈസ്‌തവ വോട്ടുകളുടെ ഏകീകരണം നിര്‍ണായകമായ ഘട്ടത്തില്‍ കൂടിക്കാഴ്‌ചയ്‌ക്ക് വലിയ രാഷ്‌്രടീയ പ്രാധാന്യമാണുള്ളത്‌. സഭാ നേതൃത്വവുമായി അടുക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുക എന്ന തന്ത്രപരമായ ലക്ഷ്യവും ഈ സന്ദര്‍ശനത്തിന്‌ പിന്നിലുണ്ടെന്ന്‌ കരുതപ്പെടുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW