Saturday, March 14, 2026 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

സി.പി.എം. മുന്‍ ഏരിയാ സെക്രട്ടറി ബി.ജെ.പിയില്‍ ചേര്‍ന്നു

പാലക്കാട്‌: ആറുവര്‍ഷം സി.പി.എം അട്ടപ്പാടി ഏരിയാ സെക്രട്ടറിയായിരുന്ന വി.ആര്‍. രാമകൃഷ്‌ണന്‍ ബി.ജെ.പിയിലേക്ക്‌. ബി.ജെ.പിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
നാലു പതിറ്റാണ്ടിലധികം കാലം അട്ടപ്പാടിയില്‍ സി.പി.എമ്മിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു രാമകൃഷ്‌ണന്‍. രണ്ടു തവണയായി ആറു വര്‍ഷം പാര്‍ട്ടി ഏരിയാ സെക്രട്ടറിയായും 12 വര്‍ഷം ജെല്ലിപ്പാറ ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കുറച്ചുകാലമായി പാര്‍ട്ടിയുമായി അകന്നു കഴിയുന്ന രാമകൃഷ്‌ണന്‍ ഇക്കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ അഗളിയില്‍ വിമതനായി മത്സരിച്ചിരുന്നു. മത്സരരംഗത്തെത്തിയതിന്‌ പിന്നാലെ സി.പി.എം അഗളി ലോക്കല്‍ സെക്രട്ടറി അദ്ദേഹത്തെ ഫോണില്‍ വിളിച്ച്‌ വധഭീഷണി മുഴക്കിയത്‌ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്‌ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
എന്നാല്‍, രാമകൃഷ്‌ണന്‌ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും നാലര വര്‍ഷം മുമ്പ്‌ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കിയതാണെന്നും സി.പി.എം പ്രാദേശിക നേതൃത്വം പ്രതികരിച്ചു.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW