Saturday, March 14, 2026 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

പോലീസ്‌ ഉദ്യോഗസ്‌ഥരില്‍ നിന്ന്‌ 14 ലക്ഷം ഈടാക്കാന്‍ വിധി

കൊച്ചി: പ്രവാസിയെ വ്യാജ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ നഷ്‌ടപരിഹാരം വിധിച്ച്‌ ഹൈക്കോടതി. കുറ്റക്കാരായ പോലീസ്‌ ഉദ്യോഗസ്‌ഥരില്‍ നിന്ന്‌ 14 ലക്ഷം രൂപ ഈടാക്കി നല്‍കാനാണ്‌ ഹൈക്കോടതിയുടെ നിര്‍ദേശം.
പോലീസ്‌ നടപടിക്ക്‌ ഇരയായ പ്രവാസിയും തലശേരി ഈസ്‌റ്റ് കതിരൂര്‍ സ്വദേശി വി.കെ.താജുദീന്‌ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണം. ഭാര്യക്കും മക്കള്‍ക്കും ഓരോ ലക്ഷം വീതം നാല്‌ ലക്ഷം രൂപയും നഷ്‌ടപരിഹാരം നല്‍കണമെന്നുമാണ്‌ ജസ്‌റ്റിസ്‌ പി.എം. മനോജ്‌ ഉത്തരവിട്ടത്‌.
കണ്ണൂര്‍ ചക്കരയ്‌ക്കല്‍ സ്‌റ്റേഷനിലെ എസ്‌.ഐയും നിലവില്‍ കണ്ണൂര്‍ ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷന്‍ എസ്‌.ഐയുമായ പി.ബിജു, ചക്കരയ്‌ക്കല്‍ സ്‌റ്റേഷനിലെ എ.എസ്‌.ഐമാരായിരുന്ന യോഗേഷ്‌, ടി.ഉണ്ണികൃഷ്‌ണന്‍ എന്നിവരില്‍ നിന്ന്‌ പിഴത്തുക ഈടാക്കാനാണ്‌ കോടതിയുടെ നിര്‍ദേശം. തുക ആദ്യം സര്‍ക്കാര്‍ നല്‍കണം. ഉദ്യോഗസ്‌ഥര്‍ക്കെതിരേ സിവില്‍ കോടതിയെ സമീപിക്കാനും പരാതിക്കാര്‍ക്ക്‌ സാധിക്കുമെന്ന്‌ കോടതി വ്യക്‌തമാക്കി.
ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്‌തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമുണ്ടായെന്ന്‌ നിരീക്ഷിച്ചാണ്‌ ഹൈക്കോടതിയുടെ നടപടി. സി.സി.ടിവി ദൃശ്യങ്ങളിലെ സാദൃശ്യത്തിന്റെ മാത്രം അടിസ്‌ഥാനത്തില്‍ കള്ളക്കേസില്‍ കുടുക്കിയ താജുദ്ദീന്‍ 54 ദിവസമാണ്‌ ജയിലില്‍ കഴിഞ്ഞത്‌. 2018 ലാണ്‌ മകളുടെ കല്യാണത്തിന്‌ നാട്ടിലെത്തിയ താജുദ്ദീനെ കണ്ണൂര്‍, ചക്കരക്കല്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. സ്‌ത്രീയുടെ മാല മോഷ്‌ടിച്ചു എന്നതായിരുന്നു കുറ്റം.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW