Saturday, March 14, 2026 Last Updated 8 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 10.44 AM

' നല്ല കുടുംബത്തില്‍ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം' ; സ്‌നേഹക്കെതിരെ വീണ്ടും സത്യഭാമ

about

നടി സ്‌നേഹ ശ്രീകുമാറിനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമര്‍ശം വിവാദമായിരുന്നു. ആര്‍എല്‍വി രാമകൃഷ്്ണനെ വിമര്‍ശിച്ച സത്യഭാമയ്‌ക്കെതിരെ സ്‌നേഹ പ്രതികരിച്ചതായിരുന്നു ഇതിന് പിന്നില്‍.

ഇപ്പോഴിതാ വീണ്ടും സ്‌നേഹയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സത്യഭാമ. ഒപ്പം ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. '' നല്ല കുടുംബത്തില്‍ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല. ഓവര്‍ സ്മാര്‍ട്ട് കളിക്കുമ്പോള്‍ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുളള മറുപടി മാത്രമേ ഞാന്‍ കൊടുത്തിട്ടുളളൂ''.- എന്നാണ് സത്യഭാമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം സത്യഭാമയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. '' പിണ്ഡോദരി മോളെ'' എന്ന് പറഞ്ഞു കൊണ്ടാണ് സ്‌നേഹക്കെതിരെ കഴിഞ്ഞ ദിവസം സത്യഭാമ വീഡിയോ പങ്കുവച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് ശ്രീകുമാര്‍ കേസില്‍പ്പെട്ടതിനെ പരിഹസിക്കുകയും പൊതുവേദിയില്‍ വച്ച് കാണുമ്പോള്‍ ഇതിന് മറുപടി നല്‍കുമെന്നും വീഡിയോയില്‍ സത്യഭാമ ഭീഷണി മുഴക്കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW