Saturday, March 14, 2026 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.58 PM

ഇടുക്കി പാര്‍ക്കിന്‌ സമീപം കടുവ; വനംവകുപ്പ്‌ തെരച്ചില്‍ തുടങ്ങി

uploads/news/2026/01/819631/k7.jpg

ചെറുതോണി: ഇടുക്കി പാര്‍ക്കിനു സമീപം രാത്രി കടുവയെ കണ്ടതായി ലോറി ൈഡ്രവര്‍ അറിയിച്ചത്‌ അനുസരിച്ച്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി തെരച്ചില്‍ നടത്തി. ബുധനാഴ്‌ച വെളുപ്പിന്‌ രണ്ടിനു മലപ്പുറത്തു നിന്നും ലോഡുമായി കുമളിക്കു പോയ പിക്കപ്പ്‌ ലോറിയുടെ ൈഡ്രവര്‍ റിന്‍ഷാദാണ്‌ കടുവയെ കണ്ടത്‌. ഇടുക്കി പാര്‍ക്കിനോടു ചേര്‍ന്ന്‌ വലതു വശത്തെ കാട്ടിലേക്കു കടുവ പോകുന്നതാണ്‌ കണ്ടതെന്ന്‌ ൈഡ്രവര്‍ പറഞ്ഞു.
ഒരു നിമിഷം പരിഭ്രാന്തനായ ൈഡ്രവര്‍ പാര്‍ക്കിലെ സെക്യൂരിറ്റി അബ്ബാസിനെ അറിയിച്ചു. ഇയാള്‍ ഇടുക്കി പോലീസിനെ വിവരമറിയിച്ചു. പോലീസ്‌ അറിയിച്ചതനുസരിച്ച്‌ രാത്രി തന്നെ ഇടുക്കി ഫോറസ്‌റ്റ്‌ സ്‌റ്റേഷനില്‍ നിന്നും വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ വീണ്ടും കൂടുതല്‍ വനപാലകരെത്തി പരിശോധനനടത്തി.
കഞ്ഞിക്കുഴിയില്‍ പുലിയെ തെരയുന്നതിനായി എരുമേലിയില്‍ നിന്നും കൊണ്ടുവന്ന ഡ്രോണ്‍ ഉപയോഗിച്ചാണ്‌ തെരച്ചില്‍ നടത്തിയത്‌. തെരിച്ചിലില്‍ കടുവയുടേതെന്ന്‌ സംശയിക്കുന്ന കാല്‍പ്പാടുകളോ കടുവയുടെ കാഷ്‌ടമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടുക്കി വന്യജീവി സങ്കേതത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെങ്കിലും ജനവാസ മേഖലയില്‍ ഇതുവരേയും കടുവയിറങ്ങിയിട്ടില്ല. അണക്കെട്ടിന്‌ അക്കരെയുള്ള വനത്തില്‍ നിന്നും വന്ന കടുവയാകാമെന്നാണ്‌ പ്രായമായവര്‍ പറയുന്നത്‌.
സമീപ പഞ്ചായത്തായ കഞ്ഞിക്കുഴിയിലെ വാകച്ചുവട്ടില്ലും കഴിഞ്ഞയാഴ്‌ച പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ജില്ലാ ആസ്‌ഥാനത്തെ കഞ്ഞിക്കുഴിയിലും ഇടുക്കിയിലും വന്യമൃഗങ്ങളെ കണ്ടതോടെ ജനങ്ങള്‍ ഭീതിയിലാണ്‌. എട്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ളതെല്ലാം കണ്ടുപിടിക്കാന്‍ കഴിയുന്നതാണ്‌ ഡ്രോണ്‍. പരിശോധനയില്‍ കേഴമാന്‍ കൂട്ടത്തെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. നഗരംപാറ റെയ്‌ഞ്ച്‌ ഓഫീസര്‍ ടി.രഘുലാല്‍, ഡപ്യൂട്ടി റെയിഞ്ച്‌ ഓഫീസര്‍ കെ.പി. ശ്രീജിത്ത്‌, സെക്‌ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ കെ.ആര്‍ സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ ബി.എഫ്‌.ഒ മാരായ ആല്‍ബര്‍ട്ട്‌ കെ. സണ്ണി, സി അനിത്ത്‌, ആല്‍ബിന്‍, വാച്ചര്‍മാരായ മനു, ലാലു, തുടങ്ങിയവരുടെ ടീമാണ്‌ രണ്ടു ഭാഗമായി തെരച്ചില്‍ നടത്തിയത്‌. കണ്ടെത്താന്‍ പറ്റിയില്ലെങ്കില്‍ ഇന്ന്‌ മൂന്നാറില്‍ നിന്ന്‌ ആര്‍.ആര്‍. ടീമിനെ കൊണ്ടുവന്നു വീണ്ടും തെരച്ചില്‍ നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നൈറ്റ്‌ പെട്രോളിങ്‌ ഉള്‍പ്പെടെയുള്ള പരിശോധന ശക്‌തമാക്കുമെന്ന്‌ വനപാലകള്‍ പറഞ്ഞു.

Ads by Google
Wednesday 07 Jan 2026 11.58 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW