Saturday, March 14, 2026 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.58 PM

അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ്‌ ഉറപ്പാക്കും: മന്ത്രി

uploads/news/2026/01/819630/k6.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തെ അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ്‌ ലഭ്യമാക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ മന്ത്രി ജി.ആര്‍. അനില്‍.
കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാന്‍ പൊതുവിതരണ സംവിധാനം ശക്‌തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്‌. 7,000 കുടുംബങ്ങള്‍ക്കുള്ള അന്ത്യോദയ അന്നയോജന റേഷന്‍ കാര്‍ഡുകളുടെ സംസ്‌ഥാനതല വിതരണോദ്‌ഘാടനം തിരുവനന്തപുരത്ത്‌ ആശാന്‍ സ്‌മാരക ഹാളില്‍ നിര്‍ഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.നിലവിലെ സര്‍ക്കാരിന്റെ കാലയളവില്‍ ഇതുവരെ 5,53,858 പിങ്ക്‌ കാര്‍ഡുകളും 58,487 എ. എ.വൈ. (മഞ്ഞ) കാര്‍ഡുകളും വിതരണം ചെയ്യാന്‍ സാധിച്ചു. ആകെ 6,38,445 അര്‍ഹരായ കുടുംബങ്ങള്‍ക്കാണ്‌ മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കിയത്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടയില്‍ 11 ലക്ഷത്തിലധികം കാര്‍ഡുകള്‍ പുതുതായി നല്‍കുകയോ തരം മാറ്റം വരുത്തുകയോ ചെയ്‌തിട്ടുണ്ട്‌. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്ന 1,72,000 പേര്‍ അത്‌ സ്വമേധയാ തിരികെ നല്‍കിയതായും മന്ത്രി പറഞ്ഞു. പൊതുവിതരണ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴി ലഭിച്ച അപേക്ഷകളില്‍ മികച്ച രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ആകെ ലഭിച്ച 1,05,00,000 അപേക്ഷകളില്‍ 99.71 ശതമാനവും (1,04,82,925 അപേക്ഷകള്‍) പരിഹരിക്കപ്പെട്ടു. നിലവില്‍ കണ്ടെത്തിയ 40,000 പിങ്ക്‌ കാര്‍ഡുകളുടെ വിതരണം വരും ദിവസങ്ങളില്‍ നടക്കും. അര്‍ഹതയുണ്ടായിട്ടും പല കാരണങ്ങളാല്‍ അപേക്ഷിക്കാന്‍ കഴിയാത്ത പട്ടികജാതി/വര്‍ഗ വിഭാഗക്കാരെയും മറ്റും കണ്ടെത്തി കാര്‍ഡ്‌ എത്തിക്കാന്‍സാമൂഹികപ്രവര്‍ത്തകരും ഉദ്യോഗസ്‌ഥരും മുന്‍കൈ എടുക്കണം.
പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാം. ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അര്‍ഹനായ ഒരാള്‍ പോലും റേഷന്‍ കാര്‍ഡില്ലാത്ത അവസ്‌ഥ ഉണ്ടാകരുത്‌ എന്ന ലക്ഷ്യത്തിലേക്കാണ്‌ സര്‍ക്കാര്‍ നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത്‌ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മേയര്‍ വി.വി. രാജേഷ്‌, പൊതുവിതരണ വകുപ്പ്‌ കമ്മിഷണര്‍ ഹിമ കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Wednesday 07 Jan 2026 11.58 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW