Saturday, March 14, 2026 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.58 PM

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ്‌ വിലക്ക്‌ നീട്ടി

uploads/news/2026/01/819626/k2.jpg

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്‌റ്റ്‌ വിലക്ക്‌ ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെയാണ്‌ നീട്ടിയത്‌.
മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ്‌ കോടതി തള്ളിയതിനെത്തുടര്‍ന്നു നല്‍കിയ ഹര്‍ജിയിലാണു ജസ്‌റ്റിസ്‌ എ.ബദറുദീന്റെ ഉത്തരവ്‌. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷയും കോടതി അംഗീകരിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ മറുപടി സത്യവാങ്‌മൂലം നല്‍കാനും കോടതി പരാതിക്കാരിയോടു നിര്‍ദേശിച്ചു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്‌റ്റ്‌ പാടില്ലെന്നു ക്രിസ്‌മസ്‌ അവധിക്കു പിരിയുന്നതിനു മുമ്പു കോടതി നിര്‍ദേശിച്ചിരുന്നു. ഈ വിലക്ക്‌ നീട്ടുകയാണ്‌ ഇന്നലെ ചെയ്‌തത്‌. പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗികബന്ധംമാത്രമാണ്‌ നടന്നിരിക്കുന്നതെന്നും ഗര്‍ഭഛിദ്രത്തില്‍ തനിക്കു പങ്കില്ലെന്നുമാണു മാങ്കൂട്ടത്തിലിന്റെ വാദം.

Ads by Google
Wednesday 07 Jan 2026 11.58 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW