-->
ആലങ്ങാട് (കൊച്ചി): മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന് നാടിന്റെ അന്ത്യാഞ്‌ജലി.
ഇന്നലെ രാവിലെ 10ന് ആലങ്ങാട് ജമാഅത്ത് പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടന്നു. സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി. രാജീവ് അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന അനുശോചന സമ്മേളനം മുസ്ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റ് പണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ആലങ്ങാട് ജമാഅത്ത് പ്രസിഡന്റ് ബിനു അബ്‌ദുല്‍ കരിം അധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്‌ഥാന ജന. സെക്രട്ടറി പി.എം.എ. സലാം, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, എസ്. ശര്‍മ, മഞ്ഞളാംകുഴി അലി, എം.പിമാരായ ഹൈബി ഈഡന്‍,ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, പി.കെ. ബഷീര്‍, കെ.എം. ഷാജി, തോമസ് ഉണ്ണിയാടന്‍,
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മചൈതന്യ, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സക്കീര്‍, ഡൊമിനിക് പ്രസന്റേഷന്‍, മുന്‍ എം.എല്‍.എ രാജന്‍ ബാബു, വി.വി. ജോഷി, മുഹമ്മദ് ബിലാല്‍, ആലങ്ങാട് ചീഫ് ഇമാം മുഹമ്മദ് മുനീര്‍ ഹുദവി, ഫാ.ആന്റോ ചാലിശേരി, ബീനീഷ് കോടിയേരി, മുന്‍ എം.പി കെ.പി. ധനപാലന്‍, പി.കെ. ഫിറോസ്, അബ്‌ദുല്‍ റഹ്‌മാന്‍ രണ്ടത്താണി, അബിദ് ഹുസൈന്‍ തങ്ങള്‍, അബ്ബാസ് അലി ശിഹാബ് തങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.