-->
തിരുവനന്തപുരം: ഭൂപതിവ് ക്രമീകരണ ചട്ടം നടപ്പിലാക്കുന്നതിനുള്ള അധികാര സ്‌ഥാനങ്ങളെ നിശ്‌ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മന്ത്രി കെ രാജന്‍ അറിയിച്ചു.എല്ലാ ജില്ലകളിലെയും ലാന്‍ഡ് റവന്യൂ ചുമതലയുള്ള ഡെപ്യൂട്ടി കലക്‌ടര്‍മാരായിരിക്കും വ്യവസ്‌ഥാ ലംഘനങ്ങള്‍ ക്രമീകരിച്ച് നല്‍കുന്നതിനുള്ള അധികാരികള്‍. പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള അധികാരികളായി തഹസില്‍ദാര്‍മാരെയും സ്‌പെഷല്‍ തഹസില്‍ദാര്‍മാരെയും നിശ്‌ചയിച്ചിട്ടുണ്ട്. അടുത്ത ആഴ്‌ചയോടെ വ്യവസ്‌ഥാ ലംഘനങ്ങള്‍ ക്രമീകരിച്ചു കിട്ടുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അറിയിച്ചു.