-->
തിരുവനന്തപുരം: സംസ്‌ഥാനത്തെ കായിക പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി 'കായിക ഭവന്‍' ആരംഭിക്കുമെന്നു മന്ത്രി വി. അബ്‌ദുറഹിമാന്‍. വിവിധ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ പുതുതായി അധികാരമേറ്റ ഭാരവാഹികളുടെ കോണ്‍കേ്ലവ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുതിയതായി ആരംഭിക്കുന്ന കായിക ഭവനില്‍ സംസ്‌ഥാന സ്‌പോര്‍ട്‌സ് ഡയറക്‌ടറേറ്റും സ്‌പോര്‍ട്‌സ് ആന്‍ഡ് റിസര്‍ച്ച് പ്‌ളാനിങ് വകുപ്പും തുടങ്ങും. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്‌ഥാനത്ത് സ്‌പോര്‍ട്‌സ് ആന്‍ഡ് റിസര്‍ച്ച് പ്‌ളാനിങ് വകുപ്പ് തുടങ്ങുന്നത്. ഭരണപരമായ പുതിയ മാറ്റങ്ങള്‍ പഞ്ചായത്ത് തലം മുതല്‍ നടപ്പിലാക്കുന്ന പുതിയൊരു പ്രവര്‍ത്തന രീതിയാണ് കായിക രംഗത്ത് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ കായിക മേഖലയില്‍ 4,000 കോടി രൂപയുടെ അടിസ്‌ഥാന സൗകര്യ വികസനം നടപ്പിലാക്കാന്‍ കഴിഞ്ഞു. 369 സ്‌റ്റേഡിയങ്ങള്‍ പുതുതായി നിര്‍മിച്ചു. സിന്തറ്റിക് ട്രാക്കുകളുടെ എണ്ണം രണ്ടില്‍ നിന്ന് 25 ആയി വര്‍ധിപ്പിക്കുകയും ചെയ്‌തു. 'എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം' പദ്ധതിയിലൂടെ 167 പഞ്ചായത്തുകളില്‍ ഇതിനകം കളിക്കളങ്ങള്‍ നിര്‍മിച്ചു. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ലോവര്‍ ൈപ്രമറി തലം മുതല്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടുത്തിയതും 961 കായിക താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി നല്‍കിയതും ഈ സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.