Saturday, March 14, 2026 Last Updated 13 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

സാഹിത്യം സമൂഹത്തില്‍നിന്ന്‌ വേറിട്ടുനില്‍ക്കേണ്ടതല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സാഹിത്യം സമൂഹത്തില്‍നിന്നു വേറിട്ടുനില്‍ക്കേണ്ട ഒന്നല്ലെന്നും എഴുത്തുകാരനു സാമൂഹിക, രാഷ്‌ട്രീയ അഭിപ്രായം ഉണ്ടായാല്‍ അയാള്‍ക്ക്‌ ഹൃദയച്ചുരുക്കം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
നിയമസഭ രാജ്യാന്തര പുസ്‌തകോത്സവം നാലാം പതിപ്പിന്റെ ഉദ്‌ഘാടനം ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വതന്ത്ര രാജ്യത്തിനുമേല്‍ ലോകസാമ്രാജ്യത്വം ആക്രമണോത്സുകത കാണിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ്‌ നാം. വെനസ്വലയില്‍ പ്രസിഡന്റിനെയും ഭാര്യയെയും രാജ്യത്ത്‌ അതിക്രമിച്ചു കടന്നു മറ്റൊരു രാജ്യത്തെ സായുധ സംഘം തട്ടിക്കൊണ്ടു പോയിരിക്കുകയാണ്‌.
ധിക്കാരവും ധാര്‍ഷ്‌ട്യവുമാണ്‌ അമേരിക്കന്‍ സാമ്രാജ്യത്വം പ്രകടിപ്പിച്ചത്‌. ക്യൂബയിലും ഗ്രീന്‍ലാന്‍ഡിലും സമാനമായ അക്രമങ്ങള്‍ നടത്തുമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ പറഞ്ഞിരിക്കുന്നു. തങ്ങളുടെ വരുതിക്ക്‌ നില്‍ക്കാത്ത സ്വതന്ത്ര രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന സാമ്രാജ്യത്വ നടപടിക്ക്‌ പുതിയ മാനം കൈവന്നിരിക്കുകയാണ്‌-മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW