-->
കൊച്ചി: കേരളത്തിലെ ൈക്രസ്‌തവ സമൂഹത്തിന്റെ പിന്നാക്കാവസ്‌ഥയെക്കുറിച്ചു പഠിച്ചു ജസ്‌റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്‌ഥാന സര്‍ക്കാര്‍ ആത്മാര്‍ഥ സമീപനം സ്വീകരിക്കണമെന്നു കെ.സി.ബി.സി. ആവശ്യപ്പെട്ടു.
കമ്മിഷന്‍ റിപ്പോര്‍ട്ടിനെ അടിസ്‌ഥാനപ്പെടുത്തി, സര്‍ക്കാര്‍ ക്രോഡീകരിച്ച ഉപശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള 328 ശിപാര്‍ശകളില്‍നിന്ന് 220 എണ്ണം പൂര്‍ണമായും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പിനെ സ്വാഗതംചെയ്യുന്നു. എന്നാല്‍, കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കമ്മിഷന്‍ ശിപാര്‍ശകളില്‍മേലുള്ള നടപടികളില്‍ ൈക്രസ്‌തവ വിഭാഗങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും ൈക്രസ്‌തവ സമൂഹം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
അടുത്ത കാലത്തു സംഘടിപ്പിച്ച ചര്‍ച്ചയില്‍ ൈക്രസ്‌തവ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ നടപ്പാക്കിയതായി അവകാശപ്പെടുന്ന ശിപാര്‍ശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ൈക്രസ്‌തവ സമൂഹം അജ്‌ഞരാണ്. ശിപാര്‍ശകള്‍ നടപ്പാക്കിയതിന്റെ അനുഭവം ൈക്രസ്‌തവ സമൂഹത്തിലുണ്ടായിട്ടില്ല. റിപ്പോര്‍ട്ട് പൂര്‍ണമായി പ്രസിദ്ധീകരിക്കുകയും ഇതിനകം സ്വീകരിച്ച നടപടികളെക്കുറിച്ച് ൈക്രസ്‌തവ സമൂഹത്തെ വ്യക്‌തമായി അറിയിക്കുകയും ചെയ്യാത്തിടത്തോളം, മുന്‍വര്‍ഷങ്ങളിലെ അവകാശവാദങ്ങളാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്നു കരുതേണ്ടിവരും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഇത്തരം താല്‍ക്കാലിക നീക്കങ്ങള്‍ക്ക് ഉപരി ആത്മാര്‍ഥ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.തോമസ് തറയില്‍ അഭ്യര്‍ഥിച്ചു.