Saturday, March 14, 2026 Last Updated 13 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

തപാല്‍ കാര്‍ഡുകള്‍ക്ക്‌ സന്നിധാനത്ത്‌ ക്ഷാമം

ശബരിമല: സന്നിധാനം പോസ്‌റ്റ്‌ ഓഫീസില്‍ തപാല്‍ കാര്‍ഡുകള്‍ ആവശ്യത്തിനു ലഭിക്കാനില്ലെന്നു പരാതി.
പുതുവത്സരാരംഭത്തില്‍ തുടങ്ങിയ ക്ഷാമം ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദിവസം 2000 പോസ്‌റ്റ്‌ കാര്‍ഡ്‌ വരെ വിറ്റുപോകുമായിരുന്നു. മണ്ഡലകാല ഉത്സവത്തിന്‌ നടതുറന്നതു മുതല്‍ ഇതു വരെ 42,000 കാര്‍ഡാണ്‌ ഭക്‌തര്‍ വാങ്ങിയത്‌.
പതിനെട്ടാം പടിയും അയ്യപ്പന്റെ ചിത്രവുമുള്ള മുദ്ര പതിച്ച പ്രത്യേക കാര്‍ഡിന്‌ ആവശ്യക്കാരേറെയാണ്‌. ഭക്‌തരും സന്നിധാനത്ത്‌ ജോലി ചെയ്യുന്ന ജീവനക്കാരും വീടുകളിലേക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇവിടെനിന്നു കാര്‍ഡ്‌ വാങ്ങി അയയ്‌ക്കാറുണ്ട്‌. പത്തനംതിട്ട പോസ്‌റ്റോഫീസിലും കാര്‍ഡ്‌ ലഭിക്കാനില്ലെന്നാണ്‌ സന്നിധാനത്തെ അധികൃതര്‍ പറയുന്നത്‌.
1963 ലാണ്‌ സന്നിധാനത്ത്‌ പോസ്‌റ്റോഫീസ്‌ ആരംഭിക്കുന്നത്‌. 689713 എന്നതാണ്‌ അയ്യപ്പന്റെ പിന്‍കോഡ്‌. സുഖ-ദു:ഖങ്ങള്‍ പങ്കുവച്ച്‌ നിരവധി കത്തുകള്‍ അയ്യപ്പ സ്വാമിക്ക്‌ ഈ തപാല്‍ കേന്ദ്രം വഴി എത്താറുണ്ട്‌. ഇതില്‍ വിവാഹക്ഷണക്കത്തുകളും കര്‍ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ മണി ഓര്‍ഡറും വരുന്നുണ്ട്‌.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW