Saturday, March 14, 2026 Last Updated 13 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

മകരവിളക്കിന്‌ പ്രത്യേക സുരക്ഷ

ശബരിമല: മകരവിളക്ക്‌ കാലത്തെ തിരക്ക്‌ കണക്കിലെടുത്ത്‌ സുരക്ഷാസംവിധാനം ശക്‌തമാക്കാന്‍ പോലീസ്‌. സുജിത്‌ ദാസാണ്‌ മകരവിളക്ക്‌ തീര്‍ഥാടന കാലയളവില്‍ സന്നിധാനം പോലീസ്‌ സ്‌പെഷല്‍ ഓഫീസര്‍. സന്നിധാനത്ത്‌ പോലീസ്‌, കമാന്‍ഡോകള്‍, കേന്ദ്രസേന ഉള്‍പ്പടെ 2500 സുരക്ഷാ ജീവനക്കാര്‍ ഇക്കാലയളവില്‍ ഉണ്ടാകും. എഡി.ജി.പി: എസ്‌.ശ്രീജിത്ത്‌ ശബരിമല പോലീസ്‌ ചീഫ്‌ കോ-ഓര്‍ഡിനേറ്ററായി ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.
13ന്‌ 35,000 പേര്‍ക്കും മകരവിളക്ക്‌ ദിവസം 30,000 പേര്‍ക്കുമാണ്‌ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം. ഈ ദിവസങ്ങളില്‍ 2000 വീതം സ്‌പോട്ട്‌ ബുക്കിങ്ങും ഉണ്ടാകും. മകരജ്യോതി കാണാന്‍ കഴിയുന്ന ഇടങ്ങളില്‍ പോലീസിന്റെ പ്രത്യേക സുരക്ഷയുണ്ടാകും.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW