-->
ശബരിമല: സന്നിധാനത്ത് പച്ചക്കൊടി കെട്ടിവച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതുമായുണ്ടായ വിവാദങ്ങളുടെ പശ്‌ചാത്തലത്തില്‍ പല ഭാഗത്തായി കെട്ടിയ കൊടികള്‍ പോലീസ് നീക്കി.
തീര്‍ഥാടക സംഘങ്ങള്‍ ദര്‍ശനത്തിനും നെയ്യഭിഷേകത്തിനും പോകുമ്പോള്‍ കൂട്ടംതെറ്റാതിരിക്കാന്‍ വിരിവയ്‌ക്കുന്നിടത്ത് വിവിധ അടയാളങ്ങളുള്ളതും പല നിറത്തിലുമുള്ള കൊടികള്‍ സ്‌ഥാപിക്കാറുണ്ട്. ഇതു കണ്ട് സംഘത്തിലുള്ളവര്‍ എവിടെ പോയാലും വിരിവച്ചിടത്ത് തിരികെ എത്തണമെന്നാണ് ഗുരുസ്വാമിമാര്‍ നിര്‍ദേശം നല്‍കുക. ഇത്തരത്തില്‍ സ്‌ഥാപിച്ചതില്‍ പച്ചനിറത്തിലുള്ള കൊടികളെപ്പറ്റി തെറ്റിദ്ധാരണപരത്തുംവിധം സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായ പശ്‌ചാത്തലത്തിലാണ് കൊടികള്‍ ഒന്നാകെ നീക്കിയതെന്ന് പോലീസ് പറഞ്ഞു.