-->
കോട്ടയം: ഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേടാണെന്ന് അഭിപ്രായപ്പെട്ട സിനിമാ നടന്‍ പ്രകാശ് രാജിനെതിരേ കേസ് എടുക്കണമെന്ന് തെലങ്കാന സംസ്‌ഥാന പോലീസ് മേധാവിക്ക് പൊതു പ്രവര്‍ത്തകനായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് പരാതി നല്‍കി.ഹൈദരാബാദില്‍ എ.പി.സി.ആര്‍. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് പ്രകാശ് രാജ് ഈ പരാമര്‍ശം നടത്തിയത്.
കോടതിയെ അപമാനിച്ച് കൊണ്ടുള്ള പ്രസംഗം മാധ്യമങ്ങളിലൂടെ ജനങ്ങള്‍ കേള്‍ക്കാന്‍ ഇടയായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരന്‍ കേരള ഹൈക്കോടതിയിലെ യുവ അഭിഭാഷകനാണ്.