Saturday, March 14, 2026 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

ഓറിയന്റല്‍ സ്‌കൂളുകളില്‍ ഇനി മലയാളം മുഴങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഓറിയന്റല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക്‌ മാതൃഭാഷാ പഠനത്തിന്‌ അവസരമൊരുക്കുന്ന 'മലയാളശ്രീ' പദ്ധതി മന്ത്രി വി. ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു.
കുട്ടികള്‍ക്ക്‌ മാതൃഭാഷ നിഷേധിക്കുന്നത്‌ സ്വന്തം മണ്ണിനെയും സംസ്‌കാരത്തെയും അറിയുന്നതില്‍നിന്ന്‌ അവരെ വിലക്കുന്നതിനു തുല്യമാണെന്ന്‌ മന്ത്രി പറഞ്ഞു. ആ നീതിനിഷേധം 'മലയാളശ്രീ'യിലൂടെ സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011ല്‍ ഉത്തരവിറങ്ങിയിട്ടും പൂര്‍ണമായി നടപ്പാകാതിരുന്ന പദ്ധതിയാണിത്‌. 'മലയാളശ്രീ' യാഥാര്‍ഥ്യമായതോടെ കേരളത്തിലെ 9 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 38 ഓറിയന്റല്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക്‌ ഇനിമുതല്‍ സംസ്‌കൃതത്തിനും അറബിക്കിനുമൊപ്പം മലയാളവും പഠിക്കാം.
എസ്‌.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന്റെ തുല്യതാ പാഠപുസ്‌തകങ്ങള്‍ ആധാരമാക്കിയാണ്‌ ഇതിനുള്ള സിലബസ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഈ അധ്യയനവര്‍ഷം തന്നെ 7, 10 ക്ലാസുകളില്‍ പൊതുപരീക്ഷ നടക്കും. ഏഴാം തരത്തില്‍ 2105
കുട്ടികളും പത്താം തരത്തില്‍ 2445 കുട്ടികളുമാണ്‌ പരീക്ഷ എഴുതുന്നത്‌. ഏഴാംതരം പരീക്ഷ സാക്ഷരതാ മിഷനും പത്താം തരം പരീക്ഷ പരീക്ഷാഭവനും നടത്തും.തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ എസ്‌.സി.ഇ.ആര്‍.ടി ഡയറക്‌ടര്‍ ഡോ. ആര്‍.കെ. ജയപ്രകാശ്‌ അധ്യക്ഷത വഹിച്ചു. കെ.ടി. ജലീല്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
സാക്ഷരതാ മിഷന്‍ ഡയറക്‌ടര്‍ ഒലീന എ.ജി സ്വാഗതംപറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എന്‍.എസ്‌.കെ ഉമേഷ്‌, പരീക്ഷാഭവന്‍ സെക്രട്ടറി എസ്‌. സന്തോഷ്‌ കുമാര്‍, ഓറിയന്റല്‍ സ്‌കൂള്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍
പ്രസിഡന്റ്‌ എം.കെ. അബ്‌ദുറഹ്‌മാന്‍, സെക്രട്ടറി ഡോ. ഹിമരാജ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW