-->
ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി പ്രഖ്യാപിച്ച ചിത്രം ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തില്‍ ചിരഞ്ജീവിക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുളള ഒരു സുപ്രധാന അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്.
ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയതായാണ് റിപ്പോര്‍ട്ട്. പ്രതിഫലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം. ഡെക്കാന്‍ ക്രോണിക്കിള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിഫലം വാങ്ങാതെ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുമെന്നായിരുന്നു നിര്‍മാതാക്കളുടെ പ്രതീക്ഷ. സംവിധായകന്‍ ബോബിയുമായുളള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് അണിയറപ്രവര്‍ത്തകര്‍ക്ക് ഈ പ്രതീക്ഷ നല്‍കിയത്. എന്നാല്‍, മോഹന്‍ലാല്‍ 30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതോടെ കണക്കുകൂട്ടലുകള്‍ തെറ്റി. ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതോടെ താരം ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ചിത്രത്തില്‍ സ്‌പെഷ്യല്‍ കാമിയോ ആയി മോഹന്‍ലാല്‍ അഭിനയിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍, ഈ റോളിലേക്കായി അണിയറപ്രവര്‍ത്തകര്‍ ഒരു തെലുങ്ക് താരത്തെ തേടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.