Saturday, March 14, 2026 Last Updated 14 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 01.06 PM

' ഇതൊരു പ്രകൃതി ദുരന്തമല്ല, തലച്ചോറില്ലാത്ത ആളുകള്‍ കാരണമാണ് ഇത് സംഭവിച്ചത്' ; വീടിന് സമീപം തീപിടുത്തമുണ്ടായതില്‍ നടി ഡെയ്‌സി ഷാ

fire, near

മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് ഒരു വീട് അഗ്നിക്കിരയായ സംഭവത്തില്‍ പ്രതികരിച്ച് നടി ഡെയ്‌സി ഷാ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. രാത്രിയില്‍ വീടിന് സമീപം വളര്‍ത്തുനായ്ക്കളുമായി നടക്കാനിറങ്ങിയപ്പോള്‍ ആയിരുന്നു സംഭവം.

റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് സമീപം പ്രവര്‍ത്തകര്‍ അശ്രദ്ധമായി പടക്കങ്ങള്‍ പൊട്ടിച്ചതാണ് തീപിടുത്തത്തിലേക്ക് നയിച്ചത്. ഈ നടപടിയെ വിമര്‍ശിച്ചുകൊണ്ട്, വീടുകള്‍ക്ക് സമീപത്തുവെച്ച് ഇത്തരത്തില്‍ പടക്കം പൊട്ടിക്കുന്നത് ശരിയല്ലെന്ന് ഡെയ്‌സി ഷാ പറഞ്ഞു. പൗരബോധത്തിന്റെ പൂര്‍ണ്ണമായ അഭാവമാണ് ഇതിന് കാരണമെന്ന് നടി ചൂണ്ടിക്കാട്ടി. '' ഇതൊരു പ്രകൃതിദുരന്തമല്ല, തലച്ചോറില്ലാത്ത ആളുകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. പൊതു സുരക്ഷയില്‍ ആളുകള്‍ അശ്രദ്ധ കാണിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചാരണ സംഘങ്ങളാണ് തീപിടുത്തത്തിന് ഉത്തരവാദികളെന്ന് നടി ആരോപിച്ചു. ജനങ്ങള്‍ മിണ്ടാതിരിക്കരുതെന്നും ഇതിനെതിരെ രപതികരിക്കണമെന്നും അവര്‍ പറഞ്ഞു. തീപിടുത്തത്തിന് ഉത്തരവാദികളായവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും, അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ ഒന്നുമറിയാത്ത താമസക്കാരെ അവര്‍ വിട്ടുകൊടുത്തതായും ഡെയ്‌സി പറയുന്നു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് പറഞ്ഞ ഡെയ്‌സി തെരഞ്ഞെടുപ്പുകള്‍ക്കായി പ്രചാരണങ്ങള്‍ നടത്താന്‍ ടീമുകളെ നിയമിക്കുമ്പോള്‍ അവര്‍ക്ക് സാമാന്യബുദ്ധി ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഉപദേശിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW