Wednesday, March 11, 2026 Last Updated 47 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.35 AM

മാതൃകാ രക്ഷകർതൃത്വം :ഐ.സി.ബി.എഫ്. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

uploads/news/2026/01/819519/b.jpg

ദോഹ:ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്.)
കുട്ടികളുടെസാമൂഹികവും ബൗദ്ധികവും വൈകാരികവും ശാരീരികവുമായ വികാസത്തെപ്രോത്സാഹിപ്പിക്കുന്ന
തിനായിരക്ഷിതാക്കൾക്കുവേണ്ടി അർത്ഥവത്തായ ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു.അറിവും അവബോധവും സമന്വയിച്ച
സെഷൻ പ്രവാസിരക്ഷിതാക്കളിൽശ്രദ്ധേയമായ സ്വീകാര്യത നേടി.

ഐ സി ബി എഫ്കാ ഞ്ചാണി ഹാളിൽ “Inside Your Child’s World – A Parent’s Path to Connection” എന്ന വിഷയത്തിൽ നടന്ന
ബോധവൽക്കരണ ക്ലാസ്സിന്പ്ര ശസ്ത കൗൺസിലറും സൈക്കോതെറാപ്പിസ്റ്റുമായ ജോർജ് വി. ജോയ് നേതൃത്വം നൽകി.
കുട്ടികളുമായി ആഴമുള്ള വൈകാരിക ബന്ധം കെട്ടിപ്പടുക്കാനുള്ള വഴികൾ, അവരുടെ വളർച്ചയിലും മാനസികാരോഗ്യത്തിലും രക്ഷിതാക്കൾ സ്നേഹത്തോടെയും കരുതലോടെയും ഇടപെടേണ്ട രീതികൾ, രക്ഷകർതൃത്വത്തിൽ ആത്മവിശ്വാസം വളർത്തുന്ന പ്രായോഗിക സമീപനങ്ങൾ തുടങ്ങി മാറുന്ന ലോകക്രമത്തിൽ കുട്ടികളുടെ സമഗ്രമായ വികാസത്തിന് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളിൽ വെളിച്ചമേകിയ പരിപാടിയിൽ മാതാപിതാക്കൾ പങ്കിട്ട ആശങ്കൾക്കും പ്രശ്നങ്ങൾക്കും പരിഹാരമാർഗ്ഗങ്ങളും, നിർദേശങ്ങളും
ജോർജ് വി. ജോയ് നൽകുകയുണ്ടായി.

ചടങ്ങിൽഐ.സി.ബി.എഫ്. പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിൽ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മറികടക്കാൻ ഇത്തരം ബോധവൽക്കരണ പരിപാടികൾ ഏറെ സഹായകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സൈക്കോതെറാപ്പിസ്റ്റ് ജോർജ് വി. ജോയിയെപരിചയപ്പെടുത്തി.

ഐ.സി.ബി.എഫ്. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് സ്വാഗതവുംലീഗൽ ഹെഡ് ഖാജ നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.ഐ.സി.ബി.എഫ്. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, മണി ഭാരതി, ഇർഫാൻ അൻസാരി, നീലാംബരി സുശാന്ത്, മിനി സിബി എന്നിവർ
പരിപാടി നിയന്ത്രിച്ചു

ഷഫീക്ക് അറക്കൽ

Ads by Google
Wednesday 07 Jan 2026 11.35 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW