-->
തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുന്‍ മന്ത്രി എകെ ബാലനും ഒരേ സ്വരമെന്നും വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് അതെന്നും പ്രതിപക്ഷ നേതാവ് ടിഎന്‍ പ്രതാപന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്ത് ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുന്നതെന്ന സിപിഐഎം നേതാവ് എകെ ബാലന്റെ പ്രസ്താവനയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി.
എകെ ബാലന്റെ പ്രസ്താവന വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് നടത്തിയിരിക്കുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനും എ കെ ബാലനും നടത്തിയ പ്രസ്താവനകള്‍ തമ്മില്‍ കൂട്ടി വെക്കാം. എകെ ബാലന്റെ വര്‍ഗീയ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ബിനോയ് വിശ്വം മറുപടി പറയണം.
സംഘപരിവാര്‍ അജണ്ട നടത്തുന്ന പ്രചരണത്തിന്റെ ഭാഗമാണെണന്നും പറഞ്ഞു. ബിനോയ് വിശ്വത്തെ ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രചാരണമാണ് നടക്കുന്നതെന്നും ഇടതുമുന്നണി ശിഥിലിക്കപ്പെടുകയാണെന്നും അദേഹം പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നവര്‍ക്ക് കുടപിടിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുകയാണ് സിപിഐഎമ്മെന്നും കൂട്ടിച്ചേര്‍ത്തു.
ശബരി സ്വര്‍ണ്ണക്കൊള്ളിയില്‍ പത്മകുമാറിനെ സിപിഐഎം സംരക്ഷിക്കുന്നുവെന്ന് വിഡി സതീശന്‍ ആരോപിച്ചു. പത്മകുമാര്‍ ദൈവതുല്യനായി കാണുന്ന ആളിനെ സംരക്ഷിക്കാന്‍ ആണോ എന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.