Friday, March 13, 2026 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 10.19 AM

ഹമ്പമ്പോ! ഇതെന്താ എയര്‍പോര്‍ട്ടോ? യുപിയിലെ റെയില്‍വേ സ്‌റ്റേഷന്‍ കണ്ട് ഞെട്ടി യുവതി

lucknow, railway, station, india

റെയില്‍വേ സ്‌റ്റേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആള്‍തിരക്കും ബഹളവും, അങ്ങിങ്ങായി മാലിന്യം വലിച്ചെറിയപ്പെട്ട നിലയില്‍ കാണുന്ന പ്ലാറ്റ്‌ഫോമുകളുമൊക്കെയാണ്. എന്നാല്‍ ഇതെല്ലാം മാറ്റികുറിക്കുകയാണ് കഴിഞ്ഞ ഏതാനും ദിവസവങ്ങളായി വൈറലാകുന്ന വീഡിയോകള്‍. കഴിഞ്ഞ ദിവസം വൃത്തിയുള്ള തലശേരിലെ റെയില്‍വേ സ്‌റ്റേഷന്‍ കണ്ട് മലയാളികള്‍ ഉള്‍പ്പടെ അതിശയിച്ചിരുന്നു. ഇപ്പോഴിതാ വേറൊരു റെയില്‍വേ സ്‌റ്റേഷന്‍ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ആദ്യ നോട്ടത്തില്‍ ഒരു വിമാനത്താവളമാണെന്നെ തോന്നുമെങ്കിലും ശരിക്കും ഇതൊരു റെയില്‍വേ സ്‌റ്റേഷനാണ് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ സ്ഥിതി ചെയ്യുന്ന ഗോമതി നഗര്‍ റെയില്‍വേ സ്‌റ്റേഷന്റെ വീഡിയോയാണ് വൈറലാകുന്നത്. വിമാനത്താവളത്തിലെ പോലെ കസേരകള്‍, ശുചിത്വം, വിശാലമായ ലേ ഔട്ട് എന്നിവയെല്ലാം ഇവിടെയുണ്ട്. ഇതെല്ലാം ഇന്ത്യയിലെ മറ്റ് റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് ഇതിനെ വേറിട്ട് നിര്‍ത്തുന്നു. 'ആലിമാഹ അലി' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തുടക്കത്തില്‍ ഒരു യുവതി ലഗേജുമായി എക്‌സലേറ്ററില്‍ കയറുന്നത് കാണാം. 'എന്റെ വിമാനത്തിലെത്താന്‍ ഞാന്‍ വൈകിയോ?' എന്നാണ് വീഡിയോയില്‍ ആദ്യം യുവതി പറയുന്നത്. പിന്നാലെ ഇത് വിമാനത്താവളം അല്ലെന്നും ഇന്ത്യയിലെ ഒരു റെയിവേ സ്‌റ്റേഷനാണെന്നും യുവതി പറയുന്നു. വിശാലമായ വെയിറ്റിംഗ് ലോഞ്ചിലേക്ക് യുവ പോകുന്നുണ്ട്. വിമാനത്താവളത്തിലെ പോലെ എയര്‍ കണ്ടീഷനിംഗ് ചെയ്ത മുറികളും വൃത്തിയും കണ്ട് യുവതിതന്നെ ഞെട്ടുന്നു. 'എയര്‍പോര്‍ട്ട് വൈബും റെയില്‍വേ ടിക്കറ്റും' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തോളം പേര്‍ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്.

Ads by Google
Wednesday 07 Jan 2026 10.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW