Saturday, March 14, 2026 Last Updated 50 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

ഗോവര്‍ധന്റെയും പത്മകുമാറിന്റെയും ജാമ്യഹര്‍ജികളില്‍ വാദം നാളെ

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എ. പത്മകുമാറും നല്‍കിയ ജാമ്യ ഹര്‍ജികളില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
നിരപരാധിയാണെന്നും ശബരിമലയ്‌ക്ക് വലിയ തോതില്‍ സംഭാവനകള്‍ നല്‍കുന്ന വ്യക്‌തിയാണെന്നുമാണു സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്‍ ജാമ്യ ഹര്‍ജിയില്‍ വാദിക്കുന്നത്‌. ഉണ്ണികൃഷ്‌ണന്‍ പോറ്റിയില്‍ നിന്ന്‌ ലഭിച്ച 400 ഗ്രാമിലധികം സ്വര്‍ണം ശബരിമലയിലേതാണെന്നു അറിഞ്ഞപ്പോള്‍ തന്നെ പത്തുലക്ഷം രൂപ ഡി.ഡിയായും പത്തു പവന്‍ മാലയായും തിരികെ നല്‍കിയിട്ടുണ്ടെന്നും ഇതുവരെ ഒന്നരക്കോടി രൂപ ക്ഷേത്രത്തിനു നല്‍കിയ തനിക്കു തട്ടിപ്പു നടത്തേണ്ട സാഹചര്യമില്ലെന്നുമാണു ഗോവര്‍ധന്റെ വാദം. അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പൂര്‍ണമായും നിഷേധിക്കുകയാണു ഹൈക്കോടതിയിലെ ജാമ്യാപേക്ഷയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എ. പത്മകുമാര്‍. ദേവസ്വത്തിന്റെ ഭരണപരമായ പദവിയിലിരുന്ന തനിക്കു ജീവനക്കാരെ ശബരിമലയില്‍ ജോലിയുടെ ഭാഗമായി നിയന്ത്രിക്കാനുള്ള ചുമതലയാണ്‌ ഉണ്ടായിരുന്നതെന്നും കൂട്ടായ്‌മയില്‍ അല്ലാതെ ഒറ്റയ്‌ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണു വാദം.

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW