-->
മലയാളികളുടെ പ്രിയപ്പെട്ട താരമായ ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍. മലയാളത്തിലെ മിന്നും താരങ്ങളായ സായ്കുമാറിനേയും ഭാര്യ ബിന്ദു പണിക്കരേയും പോലെ തന്നെ സിനിമാപ്രേമികൾക്ക് സുപരിചിത മുഖമാണ് മകൾ കല്യാണി ബിന്ദു പണിക്കരും അഥവാ അരുന്ധതി. ടിക്ക് ടോക്കുകളിൽ പങ്കുവെച്ച് വീഡിയോകളിലൂടെയാണ് കല്യാണി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറിയത്. വളരെ നന്നായി ടിക്ടോക് വീഡിയോ അനുകരണങ്ങൾ ചെയ്ത്കൊണ്ടാണ് കല്യാണി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ ഇടം നേടിയെടുത്തത്.
യുവതലമുറയ്ക്ക് കല്യാണിയെ ഏറെയിഷ്ടമാണ്. ടിക്ക് ടോക്ക് ബാൻ ചെയ്ത ശേഷം കല്യാണി ഇൻസ്റ്റഗ്രാമിലൂടെയും റീൽസ് വീഡിയോകളിലൂടെയും നൃത്ത വീഡിയോകളും വീട്ടുവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ താന്‍ ആദ്യം വാങ്ങിയ കാറിനോടുള്ള അടുപ്പം പങ്കിടുകയാണ് കല്യാണി. വളര്‍ച്ചയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു ഇതെന്നും കാറിനെ വിട്ടു പോകാന്‍ അനുവദിച്ച് ആഗ്രഹം കൊണ്ടല്ല കാലം ആവശ്യപ്പെടുന്നതു കൊണ്ടാണെന്നുമാണ് കല്യാണി കുറിച്ചിരിക്കുന്നത്.
‘‘ഏഴ് വർഷങ്ങൾക്ക് മുമ്പ്, നീ വെറുമൊരു കാർ മാത്രമായിരുന്നില്ല, എന്റെ ആദ്യത്തെ സ്വാതന്ത്ര്യത്തിന്റെ രുചിയായിരുന്നു. വളർച്ചയിലേക്കുള്ള എന്റെ ആദ്യത്തെ വലിയ ചുവടുവയ്പ്പ്. വഴിയോ മാനസികാവസ്ഥയോ എന്തുതന്നെയായാലും നീ എന്നെ ഒരിക്കലും ഒറ്റപ്പെടുത്തിയില്ല, നിരാശപ്പെടുത്തിയില്ല. എന്റെ വിജയങ്ങളും തോൽവികളും എന്റെ നിശബ്ദതയും എന്റെ ഏറ്റവും ഉച്ചത്തിലുള്ള നിമിഷങ്ങളും നീ കണ്ടു.
ഇന്ന് ഞാൻ നിന്നെ പോകാൻ അനുവദിച്ചത് ഞാൻ ആഗ്രഹിച്ചതുകൊണ്ടല്ല, മറിച്ച് കാലം എന്നോട് ആവശ്യപ്പെടുന്നതുകൊണ്ടാണ്. എന്നിട്ടും, എന്റെ ഒരു ഭാഗം എന്നേക്കും നിന്നോടൊപ്പം സഞ്ചരിക്കുന്നു. എന്റെ ആദ്യത്തെ കാർ, എന്റെ സ്ഥിരം, എന്റെ പ്രിയപ്പെട്ടത് - എപ്പോഴും...’’ എന്നാണ് കല്യാണി കാറിനൊപ്പമുള്ള ചിത്രം പങ്കിട്ട് കുറിച്ചിരിക്കുന്നത്.