Saturday, March 14, 2026 Last Updated 55 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 02.05 PM

ഭര്‍ത്താവുമായി പ്രശ്നങ്ങളില്ലായിരുന്നു, മദ്യപിക്കുന്നത് എതിര്‍ത്തിരു​ന്നു​വെന്ന് ബിന്ദു പണിക്കര്‍; ഞങ്ങള്‍ കരുതിക്കൂട്ടി കൊന്നതാണ്, നേരത്തെ പ്രണയത്തിലായിരുന്നുവെന്നും കേട്ടെന്ന് സായ് കുമാര്‍

സഹനായിക വേഷങ്ങളില്‍ തുടങ്ങി സീരിയസ്സ് കഥാപാത്രങ്ങളുള്‍പ്പടെ ചെയ്ത് പ്രേക്ഷകമനസ്സിലിടം നേടിയ സ്വഭാവ നടിയാണ് ബിന്ദു പണിക്കര്‍. ഇപ്പോഴിതാ തന്റെ ആദ്യ ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ നേരിട്ടുണ്ടെന്ന് പറയുകയാണ് താരം.
Bindu panicker, sai kumar, bindu panicker husband's death
Bindu Panicker and Sai Kumar (Image Source: Youtube)

മലയാളികൾ എന്നെന്നും ഓർക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് ബിന്ദു പണിക്കർ. ഹാസ്യതാരമെന്ന നിലക്ക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം, പ്രവർത്തി മേഖലയിലെ 23 വർഷത്തെ അഭിനയത്തിടെ, നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ചരിത്രത്തിൽ തന്നെ തന്റെതായ ഇടം പിടിച്ച നായിക കൂടിയാണ്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരം ഇന്നും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
താരത്തിന്റെ സ്വകാര്യ ജീവിതം ഇടയ്ക്ക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരത്തിന്റെ കുടുംബജീവിതം ആദ്യമൊന്നും ആര്‍ക്കുമറിയില്ലായിരുന്നില്ലെങ്കിലും ബിന്ദുവി​ന്റെ ആദ്യ ഭര്‍ത്താവ് ബിജു മുപ്പതുകളുടെ തുടക്കത്തിൽ മരണപ്പെട്ടു എന്നുള്ളത് വാര്‍ത്തകളില്‍ നിറഞ്ഞു. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം നടന്‍ സായി കുമാറിനൊപ്പം ബിന്ദു പണിക്കര്‍ ജീവിക്കാന്‍ തുടങ്ങിയതും പിന്നീട് വിവാഹിതരായതും വലിയ വാര്‍ത്തകളായി. കുറേ കാലം ഇരുവരും അതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇതിനിടെ ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ടും പല വിവാദങ്ങളുണ്ടായി. എല്ലാത്തിനും കാരണം ബിന്ദുവും സായ് കുമാറുമായിട്ടുള്ള ബന്ധമാണെന്നായിരുന്നു കഥകള്‍. പ്ലാന്‍ ചെയ്ത് അദ്ദേഹത്തെ കൊന്നതാണെന്ന് വരെ ആളുകള്‍ പറഞ്ഞുണ്ടാക്കി.
എന്നാല്‍ ഈ അടുത്ത നാളുകളില്‍ തങ്ങളുടെ ജീവിതത്തെ കുറിച്ച് സായ് കുമാറും ബിന്ദു പണിക്കരും ചില തുറന്ന് പറച്ചിലുകളുമായി രംഗത്ത് വന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ക്കപ്പുറം ശരിക്കും സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തുകയാണ് താരങ്ങള്‍. കാര്യങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ തുറന്നു പറയുകയാണ് സായ് കുമാറും ബിന്ദുപണിക്കരും. ആദ്യം പറഞ്ഞു തുടങ്ങിയത് സായ് കുമാറാണ്. ‘‘സിനിമയില്‍ നിന്നുമാണ് ഭര്‍ത്താവ് ബിജുവുമായി പരിചയപ്പെടുന്നത്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പാണ് അദ്ദേഹം മരണപ്പെടുന്നത്. ആ സമയത്ത് ബിന്ദുവിനെക്കാളും ബിജുവിനെയായിരുന്നു എനിക്ക് പരിചയം. ബിജുവിന്റെ ഭാര്യയും സിനിമ നടിയാണ് എന്നതൊക്കയാണ് ബിന്ദുവിനെ പരിചയപ്പെടാന്‍ കാരണം.
പക്ഷേ ബിന്ദുവിന്റെ ഭര്‍ത്താവിനെ ഞങ്ങള്‍ കരുതിക്കൂട്ടി കൊന്നതാണെന്നും ഞങ്ങള്‍ നേരത്തെ പ്രണയത്തിലായിരുന്നു എന്നുമൊക്കെയായിരുന്നു കഥകള്‍ വന്നത്. ശരിക്കും ബിന്ദുവിനൊപ്പം എപ്പോഴും ബിജു കൂടെ ഉണ്ടാവുമായിരുന്നു. നേരെ തിരിച്ച്‌ ബിജു വര്‍ക്ക് ചെയ്യുന്നിടത്ത് ബിന്ദുവും ഉണ്ടാവുമായിരുന്നു. ഇവരെ ഞാന്‍ ഒരുമിച്ചേ കണ്ടിട്ടുള്ളൂ...’’ സായ് കുമാര്‍ പറയുന്നു.
ബിന്ദു പണിക്കരും തന്റെ ദാമ്പത്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നുണ്ട്. താനും ഭര്‍ത്താവും തമ്മില്‍ യാതൊരു പ്രശ്നവും ഇല്ലായിരുന്നെന്നും മദ്യപിക്കുന്നതിന് മാത്രമാണ് താന്‍ എതിര് പറഞ്ഞിട്ടുള്ളതെന്നും ബിന്ദു പണിക്കര്‍ പറയുന്നു. ‘‘ഞാനും ഭര്‍ത്താവുമായി യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നു. അദ്ദേഹം മദ്യപിക്കുന്നതിന് മാത്രം എതിരായിരുന്നു. അതിനെ കുറിച്ച്‌ മാത്രം പറഞ്ഞിട്ടുള്ളു. ഫിറ്റ്‌സ് വന്നിട്ടാണ് മരണപ്പെടുന്നത്. അതിന് മുന്‍പൊന്നും അസുഖം വന്നിട്ടുള്ള ആളല്ല. പനി പോലും വന്നിട്ടില്ല. ഒരു ദിവസം ലൊക്കേഷനില്‍ വെച്ചാണ് പനിയും വിറയലും വരുന്നത്. ബിപി കൂടിയതായിരിക്കുമെന്ന് കരുതി ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് ആദ്യം ഇതുപോലെ ഫിറ്റ്‌സ് വരുന്നത്. അന്ന് കുഴപ്പമില്ലാതെ പോന്നു. ചെറുപ്പത്തിലെ ഇതുപോലെ വന്നിരുന്നോ എന്നൊക്കെ ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഒരിക്കലും അസുഖം വന്നിട്ടില്ലെന്ന് പറഞ്ഞു.
പിന്നീട് മറ്റൊരു ദിവസം രാവിലെ മുതല്‍ പനി ഉണ്ടായിരുന്നു എന്നല്ലാതെ വേറൊരു കുഴപ്പവും ഇല്ലായിരുന്നു. ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കുകയാണ്. അവിടുന്ന് ആശുപത്രിയിലെത്തി കണ്ടിട്ട് തിരികെ ലൊക്കേഷനിലേക്ക് പോയി. തിരിച്ച്‌ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഫിറ്റ്‌സ് വന്നിട്ട് അദ്ദേഹത്തെ എടുത്തോണ്ട് പോകുന്നതാണ് കണ്ടത്. പിന്നാലെ രക്തം ഛര്‍ദ്ദിച്ചു. അന്ന് വെന്റിലേറ്ററില്‍ കേറ്റിയതാണ്. മുപ്പത്തിനാല് ദിവസം അവിടെ കിടത്തി. ശേഷം പോയി...’’ ബിന്ദു പണിക്കര്‍ പറയുന്നു.
ബിന്ദു പണിക്കരുടെയും ബിജുവിന്റെ മകളായ കല്യാണി പണിക്കര്‍ ബിന്ദു പണിക്കര്‍ക്കും സായ് കുമാറിനൊപ്പമാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഡാന്‍സ് റീല്‍സ് വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കല്യാണി അടുത്തിടെ ഒരു മലയാള സിനിമയിലും അഭിനയിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW