-->
ഗായകന്‍ വിജയ് മാധവിന്റേയും നടി ദേവിക നമ്പ്യാരുടേയും കുഞ്ഞിനെ ഉമ്മ വെക്കുകയും ലാളിക്കുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണിപ്പോള്‍ വൈറലാവുന്നത്. വിജയ് മാധവ് തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. എസ്ജി പ്ലസ് ഓം ബേബി സമം ക്യൂട്ട്‌നെസ് ഓവര്‍ ലോഡഡ് എന്ന കുറിപ്പോടെയാണ് വിജയ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുടെ കൈകളിലിരുന്ന് പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ഓം ബേബി ആരിലും വാത്സല്യം തോന്നിപ്പിക്കും. രണ്ട് മക്കളാണ് വിജയ് മാധവിനും ദേവിക നമ്പ്യാര്‍ക്കും. മൂത്ത മകന്റെ പേര് ആത്മജ എന്നും ഇളയ മകള്‍ക്ക് ഓം പരമാത്മ എന്നുമാണ് പേരിട്ടിരിക്കുന്നത്. മക്കളുടെ പേരിനെച്ചൊല്ലിയും ഇരുവര്‍ക്കും നേരത്തെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.