Saturday, March 14, 2026 Last Updated 10 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 08.53 AM

243 കിലോഗ്രാം ഭാരം വരുന്ന ഭീമന്‍ ട്യുണ: ലേലത്തില്‍ വിറ്റുപോയത് 32 കോടി രൂപയ്ക്ക്

tuna, 243kg, auction, japan

പുതുവസ്‌ര ആഘോഷങ്ങളോട് അനുബന്ധിച്ച് ജപ്പാനിലെ പ്രശസ്തമായ ടൊയോസു മത്സ്യ മാര്‍ക്കറ്റില്‍ നടന്ന പരമ്പരാഗതമായ ആദ്യ ലേലത്തില്‍ ഒരു ബ്ലൂഫിന്‍ ട്യൂണ മത്സ്യം 510 ദശലക്ഷം യെന്‍ (ഏകദേശം 32 കോടി രൂപ) ന് വിറ്റു. മത്സ്യത്തെ ചുമന്ന് കൊണ്ട് പോകാന്‍ നാല് പേര്‍ വേണ്ടിവന്നു. വാര്‍ഷിക ട്യൂണ ലേലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് മത്സ്യം വിറ്റത്. 243 കിലോഗ്രാം ഭാരമുള്ള ഭീമന്‍ ട്യൂണയെ, പ്രശസ്തമായ സുഷിസന്‍മായി സുഷി റെസ്‌റ്റോറന്റ് ശൃംഖലയുടെ മാതൃ കമ്പനിയായ കിയോമുറ കോര്‍പ്പറേഷനാണ് വാങ്ങിയത്.

റെക്കോര്‍ഡ് ഭേദിച്ച ലേലം വരാനിരിക്കുന്ന വര്‍ഷത്തെ ആഘോഷവും ശുഭാപ്തിവിശ്വാസത്തിന്റെ സന്ദേശവുമാണെന്ന് ലേലത്തിന് നേതൃത്വം നല്‍കിയ കിയോഷി കിമുറ പറഞ്ഞു, അന്തിമ വില കേട്ട് താന്‍ പോലും ഞെട്ടിപ്പോയെന്നാണ് അദ്ദേഹം വില്പനയെ കുറിച്ച് പറഞ്ഞത്. വില ഏകദേശം 300 മുതല്‍ 400 ദശലക്ഷം യെന്‍ വരെ ആയിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ ഇത് 500 ദശലക്ഷത്തിനും മുകളിലെത്തിയെന്നും കിയോഷി കിമുറ പറഞ്ഞു. 2019 ല്‍ ബ്ലൂഫിന്‍ ട്യൂണയ്ക്ക് ലഭിച്ച 333.6 ദശലക്ഷം യെന്നാണ് ഇതോടെ പഴങ്കഥയായത്.

Ads by Google
Tuesday 06 Jan 2026 08.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW