Saturday, March 14, 2026 Last Updated 49 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

ചലച്ചിത്രതാരം പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു

uploads/news/2026/01/819245/k12.jpg

അമ്പലപ്പുഴ: ചലച്ചിത്രതാരം പുന്നപ്ര അപ്പച്ചന്‍ (ജെ. അല്‍ഫോന്‍സ്‌ 77) അന്തരിച്ചു. കുളിമുറിയില്‍ വീണ്‌ തലയില്‍ രക്‌തസ്രാവമുണ്ടായതിനെത്തുടര്‍ന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചക്കു ശേഷമാണ്‌ മരണം സംഭവിച്ചത്‌. സംസ്‌കാരം ഇന്ന്‌. ഭാര്യ മേരിക്കുട്ടി. മക്കള്‍ ആന്‍സി ജെറോം, ആലീസ്‌ അല്‍ഫോന്‍സ്‌. മരുമക്കള്‍: സുഹൈല്‍, ദീപാ ആനന്ദ്‌.
1965-ല്‍ ഉദയ സ്‌റ്റുഡിയോ നിര്‍മ്മിച്ച്‌ സത്യന്‍ നായകനായ ഒതേനന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ്‌ അഭിനയരംഗത്ത്‌ എത്തിയത്‌. പുന്നപ്രയില്‍ നടന്ന ഷൂട്ടിങ്‌ കാണാന്‍ സത്യനോടുള്ള ആരാധന നിമിത്തം ചെന്ന അപ്പച്ചന്‌ സിനിമയിലെ മാനേജരായ സുഹൃത്ത്‌ മുഖേന ചെറിയ ഒരു വേഷം കിട്ടി. അതിനുശേഷം ഉദയായുടെ എല്ലാ സിനിമകളിലും അപ്പച്ചന്‌ വേഷം ലഭിച്ചിരുന്നു. മഞ്ഞിലാസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലാണ്‌ അപ്പച്ചന്‌ ശ്രദ്ധിയ്‌ക്കപ്പെടുന്ന വേഷം കിട്ടുന്നത്‌. ഒരു തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്‌.
വില്ലന്‍ വേഷങ്ങളിലും ക്യാരക്‌ടര്‍ വേഷങ്ങളിലുമാണ്‌ പുന്നപ്ര അപ്പച്ചന്‍ അഭിനയിച്ചിട്ടുള്ളത്‌. പ്രശസ്‌ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്റെ അനന്തരം എന്ന സിനിമയില്‍ തുടങ്ങി പിന്നീട്‌ അടൂരിന്റെ എല്ലാ സിനിമകളിലും അപ്പച്ചന്‌ ഒരു വേഷം ഉണ്ടായിരുന്നു. പ്രശസ്‌ത സംവിധായകന്‍ പത്മരാജന്റെ ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയിലും പുന്നപ്ര അപ്പച്ചന്‌ അഭിനയിക്കാന്‍ കഴിഞ്ഞു. ആയിരത്തിലേറെ സിനിമകളില്‍ അഭിനയിച്ചതിന്റെ റെക്കോഡും അദ്ദേഹത്തിന്‌ സ്വന്തമാണ്‌. 52 വര്‍ഷമായി എല്‍.ഐ.സി ഏജന്റായും പ്രവര്‍ത്തിച്ചിരുന്നു. ആലപ്പുഴ പുന്നപ്രയില്‍ നിന്ന്‌ മാറി മണ്ണഞ്ചേരി പഞ്ചായത്തിലെ തമ്പകച്ചുവട്‌ അരശര്‍കടവ്‌ വീട്ടിലാണ്‌ താമസിച്ചിരുന്നത്‌.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW