-->
കൊച്ചി: പ്ലാസ്‌റ്റിക് പുനരുപയോഗത്തിനു (റിസൈക്ലിങ്)മാത്രമായി പ്രത്യേക വ്യവസായപാര്‍ക്ക് സ്‌ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായി മന്ത്രി പി. രാജീവ്. പെട്രോകെമിക്കല്‍ ആന്‍ഡ് അലൈഡ് സെകേ്‌ടഴ്‌സ് ഉച്ചകോടി കൊച്ചിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി ബ്രഹ്‌മപുരത്ത് പാര്‍ക്ക് സ്‌ഥാപിക്കുന്നതിനു സ്‌ഥലംകണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഉച്ചകോടിയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു. വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, ഭാരത് പെട്രോളിയം (ബി.പി.സി.എല്‍.) എന്നിവ സംയുക്‌തമായാണ് ഉച്ചകോടി നടത്തിയത്. ഇന്‍വസ്‌റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തില്‍ ഉയര്‍ന്നു വന്ന നിക്ഷേപ വാഗ്‌ദാനങ്ങളില്‍ 23 ശതമാനമാണ് സാഫല്യ നിരക്കെന്നു സമ്മേളനത്തില്‍ അവതരണം നടത്തിയ വ്യവസായവാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.